Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
റമദാൻ: ദോഹ എക്സ്പോയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു 

March 09, 2024

news_malayalam_event_updates_in_qatar

March 09, 2024

ഖദീജ അബ്രാർ

ദോഹ: ഖത്തറിൽ റമദാനോടനുബന്ധിച്ച് ദോഹ എക്സ്പോയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. മാർച്ച് 11 മുതൽ പരിപാടികൾ ആരംഭിക്കും. നാളെ (ഞായർ) വൈകുന്നേരം 7:30ന് ഫാമിലി സോണിൽ ചന്ദ്രനെ നിരീക്ഷിക്കാനും സൗകര്യമൊരുക്കും.

1) കൾച്ചറൽ സോൺ: 

- റമദാൻ വർക്ക്ഔട്ട് - ദിവസവും വൈകുന്നേരം 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെ സ്പോർട്സ് ഫീൽഡിൽ നടക്കും 

- റമദാൻ പാഡൽ ടൂർണമെൻ്റ് - മാർച്ച് 14 മുതൽ മാർച്ച് 16 വരെ, രാത്രി 10 മണി മുതൽ അർദ്ധരാത്രി 12 മണി വരെ, സ്പോർട്സ് കോർട്ടിൽ നടക്കും. 

- സീ വേൾഡ് ഷോ - മാർച്ച് 15, 16 തീയതികളിൽ രാത്രി 9:30 മുതൽ 10:15 വരെ

2) ഇന്റർനാഷണൽ സോൺ 

- അൽ മതൗവ ആക്ടിവേഷൻ - ഖത്തർ പവലിയനിൽ ദിവസവും രാത്രി 9:15 നും 11 നും 30 മിനിറ്റ് സമയത്തേക്ക് രണ്ട് ഷോ ഉണ്ടായിരിക്കും.

- റമദാനിലെ മസാഹർ - ദിവസവും രാത്രി 11.30ന് ഖത്തർ പവലിയനിൽ സംഘടിപ്പിക്കും 

- റോമിംഗ് പരേഡ് - ദിവസവും രാത്രി 9:30 മുതൽ 11 മണി വരെ സോണിലുടനീളം പരേഡുണ്ടായിരിക്കും 

- റമദ ഫുട്ബോൾ ടൂർണമെൻ്റ് - മാർച്ച് 14 മുതൽ മാർച്ച് 16 വരെ രാത്രി 10 മണി മുതൽ അർദ്ധരാത്രി 12 മണി വരെ സ്പോർട്സ് കോർട്ടിൽ നടക്കും. 

3) ഫാമിലി സോൺ 
 
- റമദാൻ ക്രാഫ്റ്റ്‌സ് വർക്ക്‌ഷോപ്പ് - എക്‌സ്‌പോ സ്‌കൂളിലും ഏനാത്ത് എക്‌സ്‌പോയിലും എല്ലാ ദിവസവും വൈകിട്ട് 5 മുതൽ അർദ്ധരാത്രി വരെ ഉണ്ടായിരിക്കും. 

- വിളക്കുകൾ അലങ്കരിക്കാനുള്ള മത്സരം - ദിവസവും വൈകിട്ട് 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെ എക്സ്പോ സ്കൂളിലും ഏനാത്ത് എക്സ്പോയിലും മത്സരം സംഘടിപ്പിക്കും. 

- ഇസ്‌ലാമിക് ആർട്ട് വർക്ക്‌ഷോപ്പ് - എക്‌സ്‌പോ സ്‌കൂളിലും ഏനാത്ത് എക്‌സ്‌പോയിലും എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെ നടക്കും 

- ക്രാഫ്റ്റിംഗും കളറിംഗും - എക്‌സ്‌പോ സ്‌കൂളിലും ഏനാത്ത് എക്‌സ്‌പോയിലും എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെ സന്ദർശകർക്ക് പങ്കെടുക്കാം 

- ഇഫ്താർ ബോക്‌സുകൾ അലങ്കരിക്കുക - എക്‌സ്‌പോ സ്‌കൂളിലും ഏനാത്ത് എക്‌സ്‌പോയിലും എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെയാണ് പരിപാടി. 

- റമദാൻ ക്വിസും ഗെയിമുകളും - എക്‌സ്‌പോ സ്‌കൂളിലും ഏനാത്ത് എക്‌സ്‌പോയിലും  എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെ മത്സരങ്ങൾ സംഘടിപ്പിക്കും 

- ദി സ്പിരിറ്റ് ഓഫ് റമദാൻ - ദിവസവും വൈകിട്ട് 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെ ഏനാത്ത് എക്സ്പോയിലാണ് പരിപാടി. 

- അറബിക് കാലിഗ്രാഫി ശിൽപശാല - സന്ദർശകർക്ക് ദിവസവും വൈകുന്നേരം 5 മണി മുതൽ അർദ്ധരാത്രി 12 വരെ ഏനാത്ത് എക്സ്പോയിലും ഫാൽക്കൺ സിറ്റിയിലും ശിൽപശാല ആസ്വദിക്കാം. 

- പരമ്പരാഗത റമദാൻ ഗെയിമുകൾ - ദിവസവും വൈകുന്നേരം 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെ ഏനാത്ത് എക്സ്പോയിൽ ഗെയിമുകൾ സംഘടിപ്പിക്കും 

- പോയെറ്റ്റി നൈറ്റ് - ഫാൽക്കൺ സിറ്റിയിൽ എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെയാണ് പരിപാടി 

- റമദാൻ റിഥംസ് ഷോ - മാർച്ച് 11 മുതൽ 14 വരെ രാത്രി 9:30, 10:40, 11:50 എന്നിങ്ങനെ മൂന്ന് ഷോകൾ ഫാമിലി ആംഫി തിയേറ്ററിൽ സംഘടിപ്പിക്കും 
 
- സഹ്‌റയുടെ റമദാൻ ജേർണി ഷോ - മാർച്ച് 15, 16 തീയതികളിൽ രാത്രി 9:30, 10:40, 11:50 എന്നീ മൂന്ന് ഷോകൾ ഫാമിലി ആംഫി തിയേറ്ററിൽ സംഘടിപ്പിക്കും

- അൽ മതൗവ ആക്ടിവേഷൻ - എന്നാറ്റ് എക്‌സ്‌പോയിൽ ദിവസവും രാത്രി 8:30 നും 10 നും 30 മിനിറ്റ് രണ്ട് ഷോ ഉണ്ടായിരിക്കും.

- റമദാനിലെ മസാഹർ - ദിവസവും രാത്രി 10.30ന് എന്നാറ്റ് എക്‌സ്‌പോയിൽ സംഘടിപ്പിക്കും

- റോമിംഗ് പരേഡ് - ദിവസവും രാത്രി 11:15 മുതൽ അർദ്ധരാത്രി വരെ സോണിലുടനീളം പരേഡുണ്ടായിരിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News