Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറില്‍ കാക് ഫെസ്റ്റ് ഡിസംബര്‍ 15,16,22 തീയതികളില്‍ 

December 12, 2023

 Malayalam_News_Qatar

December 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് അലൂമിനി അസോസിയേഷന്‍സ് ഓഫ് കേരള (കാക് ഖത്തര്‍)  'തരംഗ്' എന്ന പേരില്‍ ഇന്റര്‍ കോളേജിയേറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 (വെള്ളി),16 (ശനി),22 (വെള്ളി) തീയതികളില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് കാക് ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു. കാക് ഖത്തറിന് കീഴിലെ കോളേജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടക്കും. ഡിസംബര്‍ 15,16 തീയതികളില്‍ വ്യക്തിഗത ഇനങ്ങളിലും 22ന് ഗ്രൂപ്പ് ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും. 

 

അഞ്ച് വയസ്സ് മുതലുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, ഇന്റര്‍മീഡിയറ്റ്, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. ഭരതനാട്യം, നാടോടി നൃത്തം, ഫാന്‍സി ഡ്രസ്, മോണോ ആക്ട്, മാപ്പിളപ്പാട്ട്, ലളിതഗാനം, വിവിധ ഭാഷകളിലെ പദ്യം ചൊല്ലല്‍, കഥ പറച്ചില്‍ ഉള്‍പ്പെടെ 52 വ്യക്തിഗത ഇനങ്ങളിലും വട്ടപ്പാട്ട്, ഒപ്പന, മൈം, സ്‌കിറ്റ്, സംഘഗാനം, സംഘനൃത്തം ഉള്‍പ്പെടെ 10 ഗ്രൂപ്പ് ഇനങ്ങളിലുമാണ് മത്സരം. ഓരോ വിഭാഗത്തിലും കൂടുതല്‍ പോയിന്റ് നേടുന്ന വ്യക്തികളെ കുരുന്നു പ്രതിഭ, ബാല പ്രതിഭ, യുവ പ്രതിഭ, കലാ പ്രതിഭ എന്നീ പട്ടങ്ങള്‍ നല്‍കി ആദരിക്കും. അതാത് കോളേജ് അലൂമിനി അസോസിയേഷനുകള്‍ വഴിയാണ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്യേണ്ടത്. 

കേരളത്തില്‍ നിന്നുള്ള 21ല്‍ പരം പ്രമുഖ കോളേജുകളുടെ അലൂമിനി അസോസിയേഷനുകള്‍ ഭാഗമാകുന്ന കാക് ഫെസ്റ്റില്‍ 14 കോളേജുകള്‍ സജീവമായി മത്സരങ്ങളില്‍ പങ്കെടുക്കും. ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളെ ഉള്‍പ്പെടുത്തി കാക് ബെസ്റ്റ് മാഗസിന്‍ അവാര്‍ഡ് മത്സരവും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 33058296, 55658574, 77199690, 33065549 എന്നീ നമ്പറുകളിലോ caakqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

കാക് ഖത്തര്‍ പ്രസിഡന്റ് സി കെ അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്രാഹിം, ട്രഷറര്‍ ഗഫൂര്‍ കാലിക്കറ്റ്, ഷഹനാസ് ബാബു, ഫെസ്റ്റിന്റെ മുഖ്യ സ്പോണ്‍സറായ ഡ്രീം പ്രോപ്പര്‍ട്ടീസ് സിഇഒ മുഹമ്മദ് ഷഫീഖ്, സുബൈര്‍ പാണ്ഡവത്ത്, സാം കുരുവിള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News