Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
എനർജി ഡ്രിങ്കുകൾ കുട്ടികളിലും കൗമാരക്കാരിലും അപകടങ്ങൾക്കിടയാക്കുമെന്ന് റിപ്പോർട്ട്, മുന്നറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ

September 06, 2023

Qatar_News_Malayalam

September 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ എനർജി ഡ്രിങ്കുകൾ കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തിന് ദോഷഫലങ്ങളുണ്ടാക്കുമെന്ന്  ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) മുന്നറിയിപ്പ് നൽകി.

എനർജി ഡ്രിങ്കുകളുടെ അഞ്ച് പ്രധാന ദോഷങ്ങളെ കുറിച്ച് സോഷ്യൽ മീഡിയ കാമ്പെയ്‌നിലൂടെ എച്ച്എംസി വെളിപ്പെടുത്തി. കുട്ടികളും കൗമാരക്കാരും എനർജി ഡ്രിങ്കുകൾ കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു. ഇത്തരം ഡ്രിങ്കുകൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുമെന്നും, ഹൃദയത്തിന്റെയും രക്ത ധമനികളുടെയും രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും എച്ച്എംസി വ്യക്തമാക്കി.

കുട്ടികളും കൗമാരക്കാരും എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നത്  നാഡീവ്യവസ്ഥയുടെ തകരാറുകൾ, ഉറക്കമില്ലായ്മ, സമ്മർദ്ദം, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുന്നതായാണ്  റിപ്പോർട്ട്. കൂടാതെ, അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതോടൊപ്പം  ഇൻസുലിൻ പ്രതിരോധം മുൻകൂട്ടി ആരംഭിക്കുന്നതിനും, ഉയർന്ന ആസിഡിന്റെ അംശങ്ങളുള്ളതിനാൽ പല്ലുകൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുന്നതിനും ഇതിടയാക്കും. എനർജി ഡ്രിങ്കുകൾ ഓർമ്മക്കുറവിനും ശ്രദ്ധക്കുറവിനും കാരണമാകുമെന്നും എച്ച്എംസി കൂട്ടിച്ചേർത്തു.

അതേസമയം, ഖത്തറിൽ എനർജി ഡ്രിങ്കുകളുടെ ഉപഭോഗം നിയന്ത്രിക്കാൻ അധികാരികൾ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2016 മുതൽ പാക്കേജുകളിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ലേബലുകൾ പ്രദർശിപ്പിക്കാതെ വിപണിയിൽ എനർജി ഡ്രിങ്ക് വിൽക്കുന്നത് സാമ്പത്തിക വാണിജ്യ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. വെള്ള പശ്ചാത്തലത്തിൽ ഇംഗ്ലീഷിലും അറബിയിലും ജാഗ്രതാ ലേബലുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നാണ് നിയമം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News