Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഗസ മുനമ്പിൽ നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയിറക്കരുതെന്ന് ഖത്തർ 

October 15, 2023

news_malayalam_israel_hamas_attack_updates

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫലസ്തീനികളെ ഗസ മുനമ്പിൽ നിന്ന് ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുന്നതായി ഖത്തർ അറിയിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി ഗസയിലെ ഉപരോധം നീക്കാനും സാധാരണക്കാർക്ക് പൂർണ സംരക്ഷണം നൽകാനും ഖത്തർ ആഹ്വാനം ചെയ്തു. സംഘർഷം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. 

ഗസ്സയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഇസ്രായേൽ നീക്കം തള്ളിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഫലസ്തീനികളെ അയൽ രാജ്യങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനോ അഭയം തേടാനോ നിർബന്ധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഫലസ്തീൻ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളുടെ പ്രത്യാഘാതങ്ങളും ഫലസ്തീൻ ജനതയുടെ ദുരിതവും കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് അടിയന്തരമായി മാനുഷിക ഇടനാഴി തുറക്കണമെന്ന ആവശ്യവും മന്ത്രാലയം ആവർത്തിച്ചു.

അതേസമയം, ഖത്തർ പ്രധാനമന്ത്രിയും സൗദി വിദേശകാര്യ മന്ത്രിയും ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ കുറിച്ച് ചർച്ച നടത്തി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി സൗദി വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചത്.

കൂടാതെ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഖത്തർ അമീർ ശൈഖ് തമീമുമായും ഫോണിൽ ചർച്ച നടത്തി. സംഘർഷം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകളും മാനുഷിക ഇടനാഴി തുറക്കുന്നതും ഇരുനേതാക്കളും ചർച്ച ചെയ്തു. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News