Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ദോഹ എക്‌സ്‌പോ 2023 വോളണ്ടിയർമാർക്കുള്ള നിബന്ധനകൾ ഇങ്ങനെ, റെജിസ്ട്രേഷൻ ഉടൻ ആരംഭിക്കും

August 02, 2023

August 02, 2023

ന്യൂസ്‌റൂം ബ്യൂറോ 

ദോഹ: ഒക്ടോബറിൽ നടക്കാനിരിക്കുന്ന ദോഹ എക്‌സ്‌പോ 2023 വോളണ്ടിയർ പ്രോഗ്രാമിൽ പങ്കെടുക്കാനും ഇവന്റിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നവർക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.

നിബന്ധനകൾ:

- അപേക്ഷകന് ഈ വർഷം സെപ്റ്റംബർ ഒന്നിന് 18 വയസ്സ് പ്രായമെങ്കിലും പൂർത്തിയായിരിക്കണം.  
- പ്രചോദിതമായ വ്യക്തിത്വത്തിനുടമയായിരിക്കണം.  
- ഖത്തറിൽ താമസ വിസയുള്ളവരായിരിക്കണം.  

ആറ് മാസത്തേക്ക് പ്രതിമാസം 7 മുതൽ 8 ദിവസം വരെ ഒരു വ്യക്തിക്ക് വോളണ്ടിയർ സേവനം നടത്താമെന്നും നിബന്ധനകളിൽ പറയുന്നുണ്ട്. 

ദോഹ എക്‌സ്‌പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വോളണ്ടിയർ റെജിസ്ട്രേഷൻ അപേക്ഷകൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിന് വിവിധ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുക എന്നതാണ് വോളണ്ടിയർമാരുടെ പ്രധാന ദൗത്യം.

അക്രഡിറ്റേഷൻ, ടിക്കറ്റിംഗ്, സാംസ്കാരിക അനുഭവം, പങ്കാളിത്ത പ്രവർത്തനം , പ്രോട്ടോക്കോൾ സേവനം, സന്ദർശക സേവനം, ഭാഷാ സേവനം, മറ്റു ചടങ്ങുകൾ, ആരോഗ്യവും സുരക്ഷയും, മാധ്യമങ്ങളും പ്രക്ഷേപണവും, തുടങ്ങിയ വിഭാഗങ്ങൾ വോളണ്ടിയർമാർക്ക് തിരഞ്ഞെടുക്കാൻ അനുമതിയുണ്ടായിരിക്കും.  

ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും പുറമെ, വിദേശ അപേക്ഷകർക്കും വോളണ്ടിയർ റെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.  എന്നാൽ, ഖത്തറിൽ താമസിക്കാൻ സാമ്പത്തിക ശേഷിയുള്ളവരും, ഉചിതമായ വിസയിൽ ആറ് മാസത്തേക്ക് ഖത്തറിൽ താമസിക്കാൻ യോഗ്യതയുള്ളവരുമായിരിക്കണം ഇവരെന്നും അധികൃതർ വ്യക്തമാക്കി.  വിസ, യാത്ര, താമസം തുടങ്ങിയ സൗകര്യങ്ങൾ എക്‌സ്‌പോ 2023 നൽകുന്നതല്ലെന്നും അധികൃതർ വിശദീകരിച്ചു. വോളണ്ടിയറിങ്ങിൽ മുൻ പരിചയമില്ലാത്തവർക്കും വികലാംഗർക്കും അപേക്ഷിക്കാവുന്നതാണ്. 

എക്‌സ്‌പോ 2023 ദോഹയുടെ വോളണ്ടിയർ സേവനങ്ങൾക്ക് പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല. അതേസമയം, നേരിട്ടുള്ള അനുഭവങ്ങൾ, വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളുമായുള്ള നെറ്റ്‌വർക്കിംഗ്, പരിശീലനം, എക്‌സ്‌ക്ലൂസീവ് യൂണിഫോം, സർട്ടിഫിക്കറ്റ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ വോളണ്ടിയർമാർക്ക് ലഭിക്കും.  

2022ലെ ഫിഫ ലോകകപ്പിന് ശേഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ ഇവന്റാണ് ദോഹ എക്‌സ്‌പോ 2023. അൽ ബിദ്ദ പാർക്കിൽ ആറ് മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ 3 ദശലക്ഷത്തിലധികം സന്ദർശകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയാണ് എക്‌സ്‌പോ നടക്കുക.

വോളണ്ടിയർ അപേക്ഷകൾ സ്വീകരിക്കുന്ന ലിങ്ക് : https://www.dohaexpo2023.gov.qa/en/take-part/volunteer-programme/#

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News