Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
തണുപ്പായി, ദോഹ എക്‌സ്‌പോ ഫാമിലി ആൻഡ് കൾച്ചറൽ സോണുകൾ സജീവമാകുന്നു

December 31, 2023

news_malayalam_expo_updates_in_qatar

December 31, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ശൈത്യകാലം ആരംഭിച്ചതോടെ ദോഹ എക്‌സ്‌പോയിലെ ഫാമിലി ആൻഡ് കൾച്ചറൽ സോണുകളിൽ സന്ദർശക തിരക്ക് കൂടുന്നു. സോണുകളിൽ ആവേശകരമായ പരിപാടികളും, പ്രവർത്തനങ്ങളും, വർക്ക്‌ഷോപ്പുകളും, ഷോകളുമാണ് പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ, കുട്ടികളെ ലക്ഷ്യമാക്കി നിരവധി കുടുംബ-സൗഹൃദ മേഖലകളും പഠന വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 

എക്‌സ്‌പോയുടെ ഫാമിലി സോണിൽ കലാകാരന്മാരുമായി ചിറ്റ്-ചാറ്റിനും ഫോട്ടോ എടുക്കാനും സന്ദർശകർക്ക് അവസരമുണ്ട്. ഫാമിലി ആംഫിതിയേറ്ററുകളിൽ വിവിധ പ്രായക്കാർക്കായി സിനിമ പ്രദർശനവുണ്ടാകും. മൃഗങ്ങളും കളിപ്പാട്ടങ്ങളും ഫാമിലി സോണിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എക്സ്പോ സ്കൂളിൽ കുട്ടികൾക്കായി കളിയും പഠനവും പരിസ്ഥിതി വിദ്യാഭ്യാസ ശിൽപശാലകളും നടക്കും. 

കൾച്ചറൽ ബസാറിൽ ഭക്ഷണശാലകളും പ്രവർത്തിക്കുന്നുണ്ട്. അവിടെ സന്ദർശകർക്ക് വിവിധ പാചക രീതികളിൽ നിന്ന് ഭക്ഷണ സാമ്പിൾ രുചിച്ചറിയാൻ സൗകര്യമുണ്ടായിരിക്കും. ഡിജിറ്റൽ തലമുറയ്ക്കായി, പ്രത്യേകിച്ച് 12 വയസും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്ക്, ഡിജിറ്റൽ പാർക്കും സന്ദർശിക്കാം. കൾച്ചറൽ സോണിൽ ഖത്തറിലെ സാംസ്കാരിക പാരമ്പര്യങ്ങളും അതുല്യമായ പ്രകൃതിദൃശ്യങ്ങളും ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളും ഷോകളുമാണ് സംഘടിപ്പിക്കുന്നത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News