Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് ഡിജിറ്റല്‍ പെര്‍മിറ്റ് ആരംഭിച്ചു

March 30, 2024

news_malayalam_digital_permit_starts_for_waste_recycle_in_qatar

March 30, 2024

അഞ്ജലി ബാബു

ദോഹ: ഖത്തറില്‍ മാലിന്യ നിര്‍മാജനത്തിന് ഡിജിറ്റല്‍ പെര്‍മിറ്റ് ആരംഭിച്ചു. രാജ്യത്തെ ദേശീയ വികസന തന്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ സേവനം ആരംഭിച്ചതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. പരിസ്ഥിതിക അവബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. 

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് സേവനത്തിനായി അപേക്ഷിക്കേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വകാര്യമേഖല, വ്യക്തികള്‍ എന്നിവയ്ക്ക് ലളിതമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. നിശ്ചിത സമയപരിധിയില്‍ മന്ത്രാലയത്തിന്റെ പരിധിയിലുള്ള ലാന്‍ഡ്ഫില്ലുകള്‍, ഡംപുകള്‍ എന്നിവയില്‍ ഹരിതവും പുനരുപയോഗിക്കാവുന്നതുമായ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ അനുവദിക്കും. 

രജിസ്‌ട്രേഷന്‍ നാഷണല്‍ ഓതെന്റിക്കേഷന്‍ സംവിധാനത്തിലൂടെയായിരിക്കണം. തുടര്‍ന്ന് അപേക്ഷകന്റേയും ഗുണഭോക്താവിന്റേയും വിവരങ്ങള്‍ നല്‍കണം. മാലിന്യത്തിന്റെ തരം വ്യക്തമാക്കിയ ശേഷം പെര്‍മിറ്റ് അനുവദിക്കും. വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റുകള്‍ ട്രാഫിക് വകുപ്പുമായി സംയോജിപ്പിക്കും. ഓരോ വാഹനത്തിനും ഒരു ഏകീകൃത പെര്‍മിറ്റ് സംവിധാനമായിരിക്കും. ഗുണഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡും നല്‍കും. സേവനങ്ങളുടെ കൃത്യത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News