Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദീപാവലി : ഖത്തർ ഇന്ത്യൻ എംബസിക്ക് നാളെ അവധി

November 11, 2023

news_malayalam_indian_embassy_of_qatar_updates

November 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ദീപാവലിയോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി നവംബർ 12, ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസിയുടെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 

 

അതേസമയം, ഖത്തറിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുക്കാർക്കെതിരെ ഖത്തർ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. എംബസി ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ് കോളുകളിലൂടെ പാസ്‌പോർട്ടുകൾ, വിസകൾ, അല്ലെങ്കിൽ ഇമിഗ്രേഷൻ ഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യൻ പൗരന്മാരിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർത്താനും പണം തട്ടിയെടുക്കാനും ഈ തട്ടിപ്പുകാർ ശ്രമിക്കുന്നതായി എംബസി എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്‌ത പ്രസ്താവനയിൽ വ്യക്തമാക്കി. എംബസി ഉദ്യോഗസ്ഥർ അത്തരം കോളുകൾ ചെയ്യുന്നില്ലെന്നും സംശയാസ്പദമായ കോളുകൾ ഒഴിവാക്കാനും, വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താനോ പണം കൈമാറാനോ പാടില്ലെന്നും എംബസി അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News