Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വിദേശത്ത് നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കേണ്ടെന്ന എന്‍.ടി.എ തീരുമാനം പുന:പരിശോധിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം

February 11, 2024

news_malayalam_cultural_forum_demands_that_nta_will_re_examine_the_decision_of_not_allowing_exam_centers_in_foreign_countries

February 11, 2024

ന്യൂസ്റൂം ബ്യുറോ 

ദോഹ : ഈ വര്‍ഷം മെയ് അഞ്ചിന് നടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്‌ന് (നീറ്റ്) വിദേശ രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കേണ്ട എന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

എന്‍. ടി. എ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യക്ക് പുറത്തുള്ള,പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലെ സെന്ററുകള്‍ ഉള്‍പ്പെടുത്താത് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. യാതൊരു മുന്നറിയിപ്പില്ലാതെയാണ് വിദേശ രാജ്യങ്ങളിലേ പരീക്ഷ കേന്ദ്രങ്ങള്‍ ഈ വര്‍ഷം നിര്‍ത്തല്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 12 വിദേശ രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. പ്രവാസികളുടെ നിരന്തര മുറവിളികളുടെ ഭാഗമായാണ് ഗള്‍ഫില്‍ കേന്ദ്രങ്ങള്‍ അനുവദിച്ചത്. കള്‍ച്ചറല്‍ ഫോറം ഉള്‍പ്പെടയുള്ള സംഘടനകള്‍ വിദേശകാര്യ മന്ത്രലയം, എംബസി തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇതിനായി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ നിന്നും നീറ്റ് പരീക്ഷ എഴുതുന്നത്. പെട്ടെന്നുള്ള ഈ തീരുമാനം വിദ്യാര്‍ത്ഥികളുടെ തയ്യാറെടുപ്പിനെ ബാധിക്കും. രക്ഷിതാക്കളുടെ ലീവ്, അവധിക്കാല സീസണിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ഇത് പ്രവാസികള്‍ക്ക് പ്രയാസം ഉണ്ടാക്കും.

കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് ദോഹയില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ച് കിട്ടിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസി ഉള്‍പ്പെടെ ഈ വിഷയത്തില്‍ ഇടപെടണം. ഇന്ത്യന്‍ വിദേശികാര്യ മന്ത്രാലയം, കേരള മുഖ്യ മന്ത്രി, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ തുടങ്ങിയവര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കുമെന്നും കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News