Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ ഗ്രാൻഡ് ക്രൂയിസ് ടെർമിനലിലെ സിറ്റി ഗാലറി പൊതുജനങ്ങൾക്കായി തുറന്നു 

October 31, 2023

news_malayalam_event_updates_in_qatar

October 31, 2023

ന്യൂസ്‌റൂം ഡെസ്ക് 

ദോഹ: ഖത്തറിൽ ഓൾഡ് ദോഹ പോർട്ടിലുള്ള ഗ്രാൻഡ് ക്രൂയിസ് ടെർമിനലിലെ സിറ്റി ഗാലറി പൊതുജനങ്ങൾക്കായി ദിവസവും തുറന്നിരിക്കുമെന്ന് മവാനി ഖത്തർ (Mwani) അറിയിച്ചു. ശനി മുതൽ വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെയും, വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെയും ഗാലറി സന്ദർശിക്കാമെന്ന് മവാനി ഖത്തർ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 

 

ഗാലറിയുടെ അകത്തേക്ക് കടക്കുമ്പോൾ തന്നെ ഖത്തറിന്റെ ആകർഷകമായ എൽഇഡി മാപ്പ് തറയിൽ അലങ്കരിച്ചിക്കുന്നത് സന്ദർശകർക്ക് കാണാം. ദൃശ്യ-ജല അനുഭവങ്ങളുടെ സവിശേഷമായ കാഴ്ച്ചകളാണ് ഗാലറിയിൽ ഒരുക്കിയത്. ഹണികോംബ് സ്റ്റിംഗ്‌റേ, ഗോൾഡൻ ട്രെവാലി, സർജന്റ് മജോറിസ്, യെല്ലോടെയിൽ ഫ്യൂസിലിയർ, യെല്ലോബാർ ഏഞ്ചൽഫിഷ്, ബ്രൗൺ സ്‌പോട്ടഡ് റീഫ് കോഡ്, കൗടെയിൽ സ്റ്റിംഗ്‌റേ, വൈറ്റ്‌സ്‌പോട്ട്ഡ് ഈഗിൾ റേ, ബ്ലാക്‌സ്‌പോട്ടഡ് റീഫ് സ്‌റ്റിംഗ് റേ, ബ്ലൂസ്‌പോട്ട്, ബ്ലൂസ്‌പോട്ടഡ് റീഫ് സ്‌റ്റിംഗ് റേ, ബ്ലൂസ്‌പോട്ടഡ് റേഫ്, ബ്ലൂസ്‌പോട്ടഡ് റേഫ്, ബ്ലൂസ്‌പോട്ടഡ്, സെർജന്റ് മജോറിസ്, യെല്ലോടെയിൽ ഫ്യൂസിലിയർ, പെനന്റ് കോറൽഫിഷ്, ലോംഗ്ഫിൻ ബാനർഫിഷ്, ബ്രൂംടെയിൽ വ്രാസെ, ടർക്കിഫിഷ്, ടുബാർ സീബ്രീം, കോബിയ തുടങ്ങിയവ ഉൾപ്പെടുന്ന ഗാലറിയിലെ അക്വേറിയവും ശ്രദ്ധേയമായ ഒരു സവിശേഷതയാണ്. കൂടാതെ, ഗാലറിയിലുടനീളമുള്ള സ്‌ക്രീനുകളിൽ ഓഡിയോവിഷ്വൽ അവതരണങ്ങളുമുണ്ടാകും. 

അതേസമയം, ഖത്തറില്‍ കപ്പല്‍ വിനോദ സഞ്ചാര സീസണിനും തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളുമായി ക്രൂയിസ് കപ്പലുകളെത്തുന്ന സീസണ്‍ ഒക്ടോബര്‍ 28 മുതലാണ് ആരംഭിച്ചത്. സഞ്ചാരികളുമായി  81 ആഡംബര കപ്പലുകളാണ് ഈ സീസണില്‍ എത്തുക. ഇതില്‍ എട്ട് കപ്പലുകള്‍ ആദ്യമായാണ് ഖത്തറിലേക്ക് എത്തുന്നത്. 214 യാത്രക്കാരും 475 ക്രൂ അംഗങ്ങളുമായാണ് കപ്പല്‍ എത്തിയത്. ഏപ്രില്‍ 25 വരെ സീസണ്‍ നീണ്ടു നില്‍ക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News