Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ സിറ്റി എക്സ്ചേഞ്ചിന്റെ പതിനാറാമത് ശാഖ പ്രവർത്തനം തുടങ്ങി 

December 13, 2023

Malayalam_Qatar_News

December 13, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ സിറ്റി എക്സ്ചേഞ്ചിന്റെ 16-മത് ശാഖ പ്രവർത്തനം ആരംഭിച്ചു. ഇന്ഡസ്ട്രിയൽ ഏരിയ റോഡിൽ ബർവ കൊമേഴ്‌സ്യൽ അവന്യുവിലെ അൻസാർ ഗാലറിയിലാണ് പുതിയ ശാഖ പ്രവർത്തനം തുടങ്ങിയത്.

സിറ്റി എക്സ്ചേഞ്ച് ചെയർമാൻ,സി.ഇ.ഒ ഷറഫ് ഹമീദ്,സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്ന സിറ്റി എക്സ്ചേഞ്ചിന്റെ സേവന മികവ് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമാക്കിയാണ് പുതിയ ശാഖ പ്രവർത്തനം തുടങ്ങിയതെന്ന് സി.ഇ.ഒ ഷറഫ് ഹമീദ് പറഞ്ഞു.രാവിലെ 7.30 മുതൽ രാത്രി 12 മണി വരെ കേന്ദ്രം തുറന്ന് പ്രവർത്തിക്കും.

ഇതിന് പുറമെ,മൊബൈൽ പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും സിറ്റി എക്സ്ചേഞ്ച് ആപ് ലഭ്യമാണ്.ഈ ആപ് വഴി സിറ്റി എക്സ്ചേഞ്ച് ശാഖകൾ സന്ദർശിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് പണം അയക്കാവുന്നതാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News