Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ആകാശ എയറിന്റെ ദോഹ-മുംബൈ സർവീസ്; ഫ്ലൈറ്റ് ബുക്കിം​ഗ് ആരംഭിച്ചു

February 21, 2024

news_malayalam_akasa_air_flight_updates

February 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനിയായ ആകാശ എയര്‍ലൈന്‍സിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. മാര്‍ച്ച് 28 മുതല്‍ ആരംഭിക്കുന്ന ദോഹ - മുംബൈ സര്‍വീസിന്റെ ഫ്‌ളൈറ്റ് ബുക്കിംഗാണ് ആരംഭിച്ചത്. മുംബൈയ്ക്കും ദോഹയ്ക്കും ഇടയില്‍ ആഴ്ചയില്‍ 4 നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റുകളാവും തുടക്കത്തിലുണ്ടാവുക. 

വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 1,272 ഖത്തര്‍ റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മാര്‍ച്ച് 28 മുതല്‍ ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് ആകാശ എയര്‍ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഖത്തറില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8:40ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലര്‍ച്ചെ 2:45 ന് മുംബൈയില്‍ എത്തും. മുംബൈയില്‍ നിന്ന് വൈകിട്ട് 5:45 ന് പുറപ്പെടുന്ന വിമാനം രാത്രി 7:40 ന് ദോഹയില്‍ തിരിച്ചെത്തും.

ദോഹയില്‍ നിന്ന് ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മുംബൈയുമായി സര്‍വീസുകള്‍ നടത്തുന്നതിലൂടെ ഇരു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ടൂറിസം, വാണിജ്യം, ഉഭയകക്ഷി ബന്ധം എന്നീ മേഖലകളില്‍ സുഗമമായി ഇടപെടാനാകുമെന്ന് ആകാശ എയര്‍ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു.

2022 ഓഗസ്റ്റിലാണ് ആകാശ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചത്. നിലവില്‍ 23 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്. ഇന്ത്യയിലെ 19 നഗരങ്ങളെ ബന്ധിപ്പിച്ച് നിലവില്‍ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം വൈകാതെ തന്നെ മിഡില്‍ ഈസ്റ്റില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ആകാശ എയര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News