Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ മഞ്ഞപ്പട രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

December 30, 2023

news_malayalam_event_updates_in_qatar

December 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : പ്രവാസ ലോകത്തെ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഗ്രൂപ്പായ ഖത്തർ മഞ്ഞപ്പട ദോഹയിൽ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചു. പ്രവാസികൾക്കിടയിൽ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ബോധവത്കരണത്തിന്റെ തുടർച്ചയായാണ് നാലാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ലോക കേരള സഭ അംഗവും ഐ.സി.ബി.എഫ് മാനേജ്മെൻറ് കമ്മറ്റി അംഗവുമായി റൗഫ് കൊണ്ടോട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.150 ൽ പരം ആളുകൾ ക്യാമ്പിൽ പങ്കാളികളായി.

ഏഷ്യൻ കപ്പിനായി ഖത്തറിലെത്തുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഫാൻ ജേഴ്സിയുടെ വിതരണവും ചടങ്ങിൽ നടന്നു. ഖത്തർ ലോകകപ്പ് വേളയിൽ നിറസാന്നിധ്യമായിരുന്ന മഞ്ഞപ്പട ഇത്തവണ ഏഷ്യ കപ്പ് വേളയിലും സജീവമായി തന്നെ വേദികളിൽ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News