Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ദേശീയ ഓപ്പൺ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ മലയാളി ബാലനെ ദോഹയിലെ ബി2ബി കോർപ്പറേറ്റ് സർവീസ് ആദരിച്ചു 

October 30, 2023

news_malayalam_b2b_updates

October 30, 2023

ഖദീജ അബ്രാർ

ദോഹ : ഖത്തർ ദേശീയ ഓപ്പൺ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ബാസിൽ ജാഫർഖാനിനെ ദോഹയിലെ ബി2ബി കോർപ്പറേറ്റ് സർവീസ് ആദരിച്ചു. ഖത്തർ ഫെൻസിങ്ങ് ഫെഡറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ഫോയിൽ വാൾ വിഭാഗത്തിലാണ് മലയാളി ബാലൻ വെള്ളി മെഡൽ സ്വന്തമാക്കിയത്. 

ഫ്രാൻസ്, മലേഷ്യ, ഖത്തർ, ഒമാൻ, ലേബനോൻ, ഫിലിപ്പിപൈൻസ്, ഈജിപ്ത്,  തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുമായുള്ള മത്സരത്തിലാണ് ബാസിൽ ജാഫർഖാൻ അപൂർവ നേട്ടം കൈപ്പിടിയിലൊതുക്കിയത്. 

2021 ലും 2022, 2023 ലെ ദേശീയ മത്സരങ്ങളിലും, ഗ്രാന്റ് പ്രിക്സ് സർക്യൂട്ട് മത്സരങ്ങളിലും തുടർച്ചയായി ഫോയിൽ വിഭാഗത്തിൽ മൂന്ന് തവണ സ്വർണ്ണവും , രണ്ട് തവണ വെള്ളിയും രണ്ട് വെങ്കലവും ബാസിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോക ഗ്രാൻറ് പ്രിക്സ് മത്സരത്തിൽ വളണ്ടിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഖത്തർ ബിർള പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ബാസിൽ ജാഫർഖൻ.  ഖത്തറിലെ പൊതുപ്രവർത്തകനായ അഡ്വക്കേറ്റ് ജാഫർഖാന്റെയും ആശ ശാദിരിയുടെയും മകനാണ്. മറ്റു കുട്ടികളായ ഷൈമ ജാഫർഖാൻ, ജാസിം ജാഫർഖാൻ എന്നിവർ ഖത്തറിലെ ഫെൻസിങ്ങ്, ആർച്ചറി താരങ്ങളാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News