Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ റാസ് ലഫാൻ പെട്രോകെമിക്കൽ കോംപ്ലക്സിൻ്റെ ശിലാസ്ഥാപനം അമീർ നിർവഹിച്ചു

February 19, 2024

news_malayalam_development_updates_in_qatar

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ റാസ് ലഫാൻ പെട്രോകെമിക്കൽ കോംപ്ലക്‌സിൻ്റെ ശിലാസ്ഥാപനം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിർവഹിച്ചു. ഇന്ന് (തിങ്കൾ) രാവിലെയാണ് ചടങ്ങ് നടന്നത്.

ചടങ്ങിൽ പദ്ധതിയെക്കുറിച്ചുള്ള ഡോക്യുമെൻ്ററി ഫിലിമും പ്രദർശിപ്പിച്ചു. എഥിലീൻ്റെയും അതിൻ്റെ ഡെറിവേറ്റീവുകളുടെയും ഉൽപ്പാദനശേഷി ഇരട്ടിയാക്കുന്നതിനും, ഖത്തറിൻ്റെ മൊത്തം പെട്രോകെമിക്കൽ ഉൽപ്പാദനം പ്രതിവർഷം 14 ദശലക്ഷം ടണ്ണായി ഉയർത്തുന്നതിനും പദ്ധതി സഹായിക്കും.

ചടങ്ങിൽ ഊർജകാര്യ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽ കാബി പ്രഭാഷണം നടത്തി. മന്ത്രിമാരും സിഇഒമാരും ഖത്തർ എനർജിയുടെ മുതിർന്ന ഉദ്യോഗസ്ഥരും അതിഥികളും ചടങ്ങിൽ പങ്കെടുത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News