Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
അല്‍-തുമാമ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി ഉടന്‍ തുറക്കും

October 08, 2023

Qatar_News_Malayalam

October 08, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പ്രകൃതി ദൃശ്യങ്ങളാല്‍ മനോഹരമായ അല്‍ തുമാമ പാര്‍ക്ക് പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഉടന്‍ തുറക്കും. 4,400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പാര്‍ക്കില്‍ ബെഞ്ചുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഫിറ്റനസ് ഏരിയ, സ്‌പോര്‍സ് ആക്ടിവിറ്റിക്കായുള്ള സ്ഥലം എന്നിവയാണുള്ളത്. വിവിധ ഇനങ്ങളിലുള്ള വൈവിധ്യമാര്‍ന്ന സസ്യങ്ങളും വൃക്ഷങ്ങളും ഉള്‍ക്കൊള്ളിച്ച് ഹരിത ഭംഗിയില്‍ മനോഹരമായാണ് പാര്‍ക്ക് രൂപ കല്‍പന ചെയ്തിരിക്കുന്നത്. സാമൂഹിക ഇടപെടലുകളെ പ്രോല്‍സാഹിപ്പിക്കുന്ന ഹരിതവും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പ്രദേശിക അറബിക് ദിനപത്രമായ അറയ്യ റിപ്പോര്‍ട്ട് ചെയ്തു. 

പാര്‍ക്കിന്റെ 70 ശതമാനവും പ്രകൃതി ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നിരീക്ഷണ ക്യാമറകളും സെക്യൂരിറ്റി സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റിംഗ് തൂണുകള്‍, കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനുള്ള ഇടങ്ങള്‍, ശുചിമുറികള്‍, സെക്യൂരിറ്റി റൂം എന്നിവയും പാര്‍ക്കിന്റെ പ്രത്യേകതയാണ്. ജോലികള്‍ക്ക് ശേഷം വൈകുന്നേരങ്ങളില്‍ നടക്കാന്‍ പാര്‍ക്കിലേക്ക് എത്തുന്നവര്‍ക്ക് ജോഗിംഗിനുള്ള സംവിധാനങ്ങളും സൈക്ലിംഗിന് ട്രാക്കും പാര്‍ക്കില്‍ തയ്യാറാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി ഒന്നിലധികം പ്രവേശന കാവാടങ്ങളും എക്‌സിറ്റുകളും ഉള്ളതിനാല്‍ വേഗത്തില്‍ അല്‍ തുമാമ പാര്‍ക്കിലേക്ക് എത്താന്‍ കഴിയും. പ്രദേശത്തെ എല്ലാ താമസക്കാര്‍ക്കും, പ്രത്യേകിച്ച് 402,404,405, 416 സ്ട്രീറ്റുകള്‍ക്കും നൂറുകണക്കിന് റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്കും എളുപ്പത്തില്‍ ഇവ പ്രയോജനപ്പെടുത്താനാകും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News