Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ ഏഷ്യൻ കപ്പ് മീഡിയ സെന്റർ മുഷെരിബില്‍ പ്രവർത്തനം ആരംഭിച്ചു

January 06, 2024

news_malayalam_afc_asian_cup_updates

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ വേദിയാകുന്ന 18-മത് എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ മീഡിയ സെന്റര്‍ മുഷെരിബില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രഫര്‍മാര്‍ക്കും ടൂര്‍ണമെന്റ് കവര്‍ ചെയ്യുന്നതിനുള്ള സഹായങ്ങള്‍ മീഡിയ സെന്ററില്‍ ലഭ്യമാക്കും. ജനുവരി 12 മുതല്‍ നടക്കുന്ന ടൂര്‍ണമെന്റിനുള്ള പെര്‍മിറ്റ് അനുവദിക്കുക, ടീമുകളുടെ പ്രസ് മീറ്റ് തുടങ്ങിയവയ്ക്കുള്ള അനുമതിയും മീഡിയ സെന്ററില്‍ ലഭ്യമാകും. 

എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ സെന്റർ തുറന്നിരിക്കുമെന്ന് പ്രാദേശിക സംഘാടക സമിതി അറിയിച്ചു. മത്സരങ്ങൾക്ക് മുമ്പ് ടീം പരിശീലകരുടെ സാങ്കേതിക കോൺഫറൻസുകൾ, പ്രസ് ഹാൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്. ജനുവരി 11ന് ഖത്തർ ലെബനൻ ഉദ്ഘാടന മാച്ചിന്റെ കോൺഫറൻസ് രാവിലെ 11 മണിക്ക് ആരംഭിക്കുന്നതോടെ മീഡിയ സെന്ററിലെ പൊതു പരിപാടികൾക്ക് തുടക്കമാകും.

ഖത്തറിന്റെയും പങ്കെടുക്കുന്ന ടീമുകളുടെയും പതാകകൾക്കൊപ്പം ടൂർണമെന്റിന്റെ ലോഗോയും ടൂർണമെന്റിന്റെ മാസ്‌കോട്ട് ചിഹ്നങ്ങളും (സബൂക്ക്, ഫാരിഹ, ട്രീന, സെക്രിതി, ടെംബാക്കി) കൊണ്ടാണ് സെന്റർ അലങ്കരിച്ചത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News