Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഏഷ്യൻ പോരാട്ടത്തിന് പന്തുരുളുന്നു,എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ആദ്യ,ഫൈനൽ മത്സരങ്ങൾ ലുസൈൽ സ്റ്റേഡിയത്തിൽ

August 21, 2023

August 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2023 എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന മത്സരങ്ങളും അവസാന മത്സരങ്ങളും ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് മത്സരം. ഖത്തറിലെ ഒൻപത്  സ്റ്റേഡിയങ്ങളിലായി ഗൾഫ് ഉൾപെടെയുള്ള ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളാണ് മത്സരത്തിനൊരുങ്ങുന്നത്.

ഉദ്ഘാടന ദിവസം വൈകുന്നേരം 7 മണിക്ക് ഖത്തറും ലെബനനും തമ്മിലാണ് ആദ്യ മത്സരം. അൽ ബൈത്ത്, അൽ ജനൂബ്, അൽ തുമാമ, അഹമ്മദ് ബിൻ അലി, എജ്യുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷണൽ എന്നീ സ്റ്റേഡിയങ്ങളിലും മത്സരങ്ങൾ നടക്കും.

ഇരുപത്തിനാല് ടീമുകളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വൻകരയിലെ മികവ് തെളിയിക്കാനുള്ള പോരാട്ടം നടക്കുക.. ഗ്രൂപ്പ് ഘട്ടത്തിൽ പ്രതിദിനം മൂന്ന് മത്സരങ്ങളുണ്ടാകും.

ചൈന, താജിക്കിസ്ഥാൻ, ലെബനൻ എന്നിവയ്‌ക്കൊപ്പം എ ഗ്രൂപ്പിലാണ് ഖത്തറിനെ ഉൾപ്പെടുത്തിയത്.

ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിന് ശേഷം ജനുവരി 17 വൈകിട്ട് 5:30ന് താജിക്കിസ്ഥാനെതിരെ അൽ ബൈത്ത് സ്റ്റേഡിയത്തിലും, ജനുവരി 22വൈകിട്ട് 6 ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ചൈനക്കെതിരെയും ഖത്തർ മത്സരിക്കും. എ.എഫ്.സിയുടെ ഫൈനൽ മത്സരം ഫെബ്രുവരി 10ന് ലുസൈൽ സ്റ്റേഡിയത്തിൽ വൈകിട്ട് 6ന് ആരംഭിക്കും

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News