Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
രുചിപ്പെരുമയിൽ ടീടൈം ജൈത്രയാത്ര തുടരുന്നു, അമ്പത്തി ഏഴാമത് ശാഖ ഹയാത്ത് പ്ലാസയിൽ തുറന്നു

February 27, 2024

news_malayalam_new_teatime_outlet_opened

February 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ ഏറ്റവും മികച്ച റെസ്റ്റോറന്റ് ബ്രാൻഡുകളിലൊന്നായ ടീ ടൈമിന്റെ ഖത്തറിലെ അമ്പത്തി ഏഴാമത് ശാഖ ഹയാത്ത് പ്ലാസയിൽ പ്രവർത്തനം ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ജംഷാദ് ജമാൽ (ബി. ഡി. എം.), മുഹമ്മദ് ഫുഹാദ് (എക്സിക്യൂട്ടീവ് മാനേജർ ) എന്നിവരുടെ സാന്നിധ്യത്തിൽ ഡോക്ടർ ഹാഷിം അൽ  സയീദ് ( ചെയർമാൻ & ബോർഡ് ഓഫ് ഡയറക്ടർ ഓഫ് ഖത്തർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് അസോസിയേഷൻ)  ഉദ്ഘാടനം ചെയ്തു.

2002ൽ അൽ നാസറിൽ അബ്ദുൽ കരീമും അദ്ദേഹത്തിന്റെ സമർപ്പിത സംഘവും തുടങ്ങിയ  ടീടൈം,കഴിഞ്ഞ ഇരുപത് വർഷത്തിനകം ഖത്തറിലെ ഭക്ഷണപ്രേമിക പ്രിയപ്പെട്ട കേന്ദ്രമായി മാറുകയായിരുന്നു. കൃത്യമായ പ്രൊഫഷണലിസത്തോടൊപ്പം ചിട്ടയോടെയുള്ള പ്രവർത്തനങ്ങളുമാണ് ടീ ടൈമിന്റെ ഈ അപൂർവ നേട്ടത്തിന് വഴിയൊരുക്കിയത്.
വിഭവ വൈവിധ്യത്തോടൊപ്പം വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഖത്തറിലെ ഭക്ഷണപ്രേമികളുടെ നാവിൽ ഇടംപിടിച്ച ടീ ടൈമിന്റെ പ്രീമിയം വിഭാഗത്തിലെ ബ്രാഞ്ചുകളും ഇതിനോടകം ശ്രദ്ധനേടുകയുണ്ടായി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News