Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ 200 ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു 

January 14, 2024

news_malayalam_development_updates_in_qatar

January 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി (EV) 200 ചാര്‍ജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു. ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷനുമായി (കഹ്‌റാമ) സഹകരിച്ചാണ് പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചത്. അരമണിക്കൂറിനുള്ളില്‍ കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ അതിവേഗ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരഭത്തിന്റെ ഭാഗമായാണ് പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.

“ഖത്തറിലെ അതിവേഗ ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം ഏകദേശം 200ൽ എത്തിയിരിക്കുന്നു. വാഹനമോടിക്കുന്നവർക്ക് അടുത്തുള്ള ഇവി ചാർജിംഗ് സ്റ്റേഷനുകളിൽ എത്തുന്നതിനും സ്റ്റേഷനുകളുടെ സേവനങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നതിനുമായി 'Tarsheed Smart EV Charging' എന്ന മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്," - കഹ്‌റാമയിലെ കൺസർവേഷൻ ആൻഡ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിലെ ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ യൂണിറ്റ് മേധാവി എൻജി മുഹമ്മദ് അൽ ഷർഷാനി ഖത്തർ ടെലിവിഷനോട് പറഞ്ഞു.

“രണ്ട് തരം ഇവി ചാർജിംഗ് സ്റ്റേഷനുകളാണുള്ളത്. വീടുകളിൽ സ്ഥാപിക്കുന്ന എ.സി ഇവി ചാർജിംഗ് സ്റ്റേഷനുകൾ വാഹനം ചാർജ് ചെയ്യാൻ അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ സമയം എടുക്കും. കഹ്‌റാമ സ്പെസിഫിക്കേഷനുകൾ പിന്തുടരുന്ന ഡിസി ഇവി ചാർജിംഗ് സ്റ്റേഷനുകളിൽ വാഹനം ചാർജ് ചെയ്യാൻ 10 മിനിറ്റ് മുതൽ അര മണിക്കൂർ വരെ മാത്രമേ എടുക്കുകയുള്ളു," - അൽ ഷർഷാനി വ്യക്തമാക്കി.

2022ലെ ഫിഫ ലോകകപ്പിനോടനുബന്ധിച്ച് 100 ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് കഹ്‌റാമ തുറന്നത്. 2025-ഓടെ 600 മുതല്‍ 1000 അതിവേഗ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കാനാണ് കഹ്‌റാമ ലക്ഷ്യമിടുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയം, ഗതാഗത മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്.

സർക്കാർ കെട്ടിടങ്ങൾ, മാളുകൾ, ഹോട്ടലുകൾ, വക്കൂദ് സ്റ്റേഷനുകൾ, പൊതു സ്വകാര്യ പാർക്കിംഗ് ഏരിയകൾ എന്നിവിടങ്ങളിലാണ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകൾക്കായുള്ള നാഷണൽ സ്ട്രാറ്റജിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഗതാഗത മന്ത്രാലയം, ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക്, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ), മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള അംഗങ്ങളും കമ്മിറ്റിയിൽ ഉൾപ്പെടുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News