Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സ്‌കൂൾ പരിസരങ്ങളിൽ വേഗത കുറക്കണം,മാർഗനിർദേശങ്ങളുമായി ഖത്തർ ഗതാഗത വിഭാഗം

August 22, 2023

August 22, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കാനിരിക്കെ ഖത്തറിൽ  വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ കർശനമാക്കി.സ്കൂള്‍ പരിസരങ്ങളിലും മറ്റും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ട്രാഫിക് കണ്‍ട്രോള്‍ വാഹനമോടിക്കുന്നവർക്കുള്ള  മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

സ്കൂള്‍ പരിസരത്ത് വാഹനങ്ങള്‍ക്ക് 30 കിലോമീറ്റർ വേഗപരിധി നിശ്ചയിച്ചിട്ടുണ്ട്.ട്രാഫിക് കണ്‍ട്രോള്‍ ഗൈഡിന്റെ കാല്‍നടക്കാര്‍ക്കുള്ള ക്രോസിങ്ങിന്റെ സാന്നിധ്യം സ്‌കൂള്‍ പരിസരങ്ങളിലെ വേഗം കുറക്കാൻ ഡ്രൈവര്‍മാരെ ശ്രദ്ധാലുക്കളാക്കുകയും റോഡുകളില്‍ ഹമ്പുകൾ ഉള്ളതിനാല്‍ വേഗം കുറക്കാൻ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

ട്രാഫിക് ലൈറ്റുകളുടെയും അടയാളങ്ങളുടെയും രൂപകല്‍പന, കാല്‍നടക്കാര്‍ക്കുള്ള ക്രോസിങ്ങുകള്‍, ട്രാഫിക് ലൈനുകള്‍, റോഡുകളിലെ അടയാളങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗതാഗത നിയന്ത്രണ നടപടികള്‍ മെച്ചപ്പെടുത്തുകയും റോഡുകളില്‍ സുരക്ഷിതമായി വാഹനമോടിക്കാനുള്ള മാര്‍ഗനിര്‍ദേശവും അവബോധവും വര്‍ധിപ്പിക്കുന്ന ഖത്തര്‍ ട്രാഫിക് കണ്‍ട്രോള്‍ ഗൈഡ് ഗതാഗത മേഖലയിലെ സുപ്രധാന നിര്‍ദേശമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News