Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ദോഹ മെട്രോ റെഡ് ലൈനിൽ ആഗസ്ത് 18ന് സർവീസ് ഉണ്ടാവില്ല, പകരം മെട്രോ ലിങ്ക് ബസുകൾ സർവീസ് നടത്തും

August 16, 2023

August 16, 2023

ന്യൂസ്‌റൂം ബ്യൂറോ 

ദോഹ: റെഡ് ലൈനിലെ നെറ്റ്‌വർക്ക് സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ദോഹ മെട്രോ അറിയിച്ചു. ഓഗസ്റ്റ് 18ന് (വെള്ളിയാഴ്ച്ച) റെഡ് ലൈൻ മെട്രോവിന് പകരം ബസുകൾ സർവീസ് നടത്തും. അറ്റകുറ്റ പണികൾക്കായാണ് സർവീസിൽ മാറ്റം വരുത്തുന്നത്.

അൽ വക്രയിൽ നിന്ന് ലുസൈൽ ക്യുഎൻബിയിലേക്കുള്ള വൺവേ, ലുസൈൽ ക്യുഎൻബിയിൽ നിന്ന് അൽ വക്രയിലേക്കുള്ള മടക്കയാത്ര, ഫ്രീ സോണിനും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള ഷട്ടിൽ എന്നിവയാണ് ബസ്സുകളുടെ സർവീസ് റൂട്ടുകൾ.

ഈ ബസുകൾ റാസ് ബു ഫോണ്ടാസ്, കത്താറ സ്റ്റേഷനുകളിൽ നിർത്തില്ലെന്നും ദോഹ മെട്രോ വ്യക്തമാക്കി. അതേസമയം മെട്രോ എക്‌സ്പ്രസും മെട്രോ ലിങ്കും സാധാരണ പോലെ പ്രവർത്തിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News