Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ദോഹ എക്‌സ്‌പോയിൽ പങ്കെടുക്കാൻ സൗജന്യ പ്രവേശനവുമായി ഖത്തർ എയർവെയ്‌സ്,തുച്ഛമായ നിരക്കിൽ പ്രതിദിന പാക്കേജുകൾ

August 28, 2023

August 28, 2023

അൻവർ പാലേരി

ദോഹ :ആറു മാസം നീണ്ടുനിൽക്കുന്ന ദോഹ ഹോർട്ടികൾചറൽ എക്സ്പോ 2023നായി ഖത്തറിൽ എത്തുന്ന സന്ദർശകർക്കായി ആകർഷകമായ യാത്രാ പാക്കേജുമായി ഖത്തർ എയർവെയ്‌സ്.വിസാരഹിത യാത്രയ്‌ക്കൊപ്പം തുച്ഛമായ നിരക്കുകളിൽ വിവിധ പാക്കേജുകളിലായി സ്റ്റാർ ഹോട്ടൽ താമസവും മറ്റാനുകൂല്യങ്ങളും ഖത്തർ എയർവെയ്‌സ് ഓഫർ ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിലാണ് ഖത്തർ എയർവെയ്‌സ് പാക്കേജുകളുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്.

ഇതനുസരിച്ച്,രാജ്യത്തേക്ക് സൗജന്യ പ്രവേശനത്തിനൊപ്പം,വിമാന ടിക്കറ്റ് നിരക്കിന് പുറമെ, 14 യു.എസ് ഡോളർ(ശരാശരി 51 റിയാൽ) മുതൽ 81 ഡോളർ(295 റിയാൽ) വരെയുള്ള ഒന്നിലധികം സ്റ്റോപ്പ് ഓവർ പാക്കേജുകളാണ് എക്സ്പോ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.

51 റിയാൽ സ്റ്റാൻഡേർഡ് സ്റ്റോപ്പ് ഓവർ പാക്കേജിൽ ഒരു രാത്രി 4-സ്റ്റാർ ഹോട്ടലി താമസിക്കാം.84 റിയാൽ പ്രീമിയം സ്റ്റോപ്പ് ഓവർ പാക്കേജിൽ  ഒരു രാത്രി പഞ്ചനക്ഷത്ര ഹോട്ടൽ താമസവും 295 റിയാൽ( 81 ഡോളർ)  ലക്ഷ്വറി സ്റ്റോപ്പ്ഓവർ പാക്കേജിൽ പ്രഭാതഭക്ഷണം ഉൾപ്പെടെ ഒരു രാത്രി പഞ്ചനക്ഷത്ര താമസവും ഉൾപെടുത്തിയിട്ടുണ്ട്.-

ഇതിനു പുറമെ, പരിസ്ഥിതി & ജൈവവൈവിധ്യ മ്യൂസിയം, ഫാമിലി ആംഫി തിയേറ്റർ, ഇൻഡോർ ഡോംസ്, കൾച്ചറൽ ബസാർ, ഫാർമേഴ്സ് മാർക്കറ്റ്, സ്പോൺസർ ഏരിയ, ഗ്രാൻഡ്സ്റ്റാൻഡ് അരീന എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങൾ സന്ദർശിക്കാനും അവസരമുണ്ടാകും.

ദോഹയിലെ അൽ ബിദ്ദ പാർക്കിൽ 2023 ഒക്‌ടോബർ മുതൽ 2024 മാർച്ച് വരെ ആറ് മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ മൂന്ന് ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്."ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി" എന്ന ആശയത്തെ മുൻനിർത്തി ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കാൻ വൈവിധ്യമാർന്ന പരിപാടികളാണ് എക്സ്പോയിൽ ഒരുക്കുന്നത്.80 രാജ്യങ്ങളുടെ പങ്കാളിത്തം മേളയിൽ പ്രതീക്ഷിക്കുന്നുണ്ട്. 

ലോകത്തെവിടെയായാലും ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News