Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
പകർച്ചപ്പനി വ്യാപകം: ഖത്തറില്‍ സൗജന്യ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു 

September 18, 2023

Malayalam_News_Qatar

September 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പകർച്ചപ്പനിയുടെ സൗജന്യ പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്‌ൻ ഇന്ന് (സെപ്റ്റംബർ 18) മുതൽ ആരംഭിച്ചു. ഖത്തറിലെ 90 ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവയ്പ് ലഭ്യമാകുന്നതാണ്. പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്എംസി), പ്രാഥമികാരോഗ്യ പരിചരണ കോർപറേഷനും (പിഎച്ച്‌സിസി) ചേർന്നാണ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. 

രാജ്യത്തെ എല്ലാ ജനങ്ങളും പകർച്ചപ്പനിക്കെതിരെ കുത്തിവയ്പ് എടുക്കണമെന്ന് എച്ച്എംസിയിലെ ഇൻഫെക്‌ഷ്യസ് ഡിസീസസ് വകുപ്പ് മേധാവി ഡോ.അബ്ദുൽ ലത്തീഫ് അൽഖാൽ വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ് ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങാൻ രണ്ടാഴ്ച വരെ സമയമെടുക്കുമെന്നതിനാൽ കുത്തിവയ്പ് എടുക്കാനുള്ള സമയം വൈകിക്കരുതെന്നും ഡോ.അൽഖാൽ നിർദേശിച്ചു. 

പിഎച്ച്‌സിസി ഹെൽത്ത് സെന്ററുകൾ, എച്ച്എംസി ക്ലിനിക്കുകൾ, സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിലെല്ലാം പകർച്ചപ്പനി  പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. ഖത്തറിലെ പ്രവാസികളടക്കമുള്ള എല്ലാ താമസക്കാർക്കും പൗരന്മാർക്കും കുത്തിവയ്പ് സൗജന്യമാണ്. 50 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, ആറുമാസം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, ഗർഭിണികൾ എന്നിവർ നിർബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News