Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ദർബൽസായിക്ക് സ്ഥലംമാറ്റം,ഇത്തവണത്തേത് ലോകകപ്പ് ദേശീയ ദിനം

October 23, 2022

October 23, 2022

അൻവർ പാലേരി   
ദോഹ : ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷപരിപാടികളോടെ 2022 ലെ ദേശീയദിനം 'കളറക്കാ'നുള്ള തയാറെടുപ്പിലാണ് ഇത്തവണ ഖത്തർ.കോവിഡ് വ്യാപനത്തിന് മുമ്പ് വരെ സാധാരണയായി അൽ സദ്ദിലെ ദർബൽ സായ് മൈതാനിയിലാണ് പ്രധാന ആഘോഷപരിപാടികൾ നടന്നിരുന്നതെങ്കിൽ ഇത്തവണ അതിനും മാറ്റമുണ്ട്.150,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഉംസലാൽ മുഹമ്മദിൽ പുതിയ 'ദർബൽസായ്'വേദിയൊരുക്കിയാണ് ഇത്തവണ ദേശീയദിനം ആഘോഷിക്കുക.

ലോകകപ്പ് പ്രമാണിച്ച് കൂടുതൽ സന്ദർശകരെ ഉൾക്കൊള്ളുന്നതിനും 24 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിൽ വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിക്കാനായുമാണ് ഉംസലാൽ അലിയിൽ കുറേകൂടി വിശാലമായ വേദിയൊരുക്കിയത്. മൂന്ന് പ്രധാന റോഡുകളിൽ നിന്നും ദോഹ മെട്രോ ഗ്രീൻ ലൈനിലെ ഓൾഡ് റയ്യാൻ സ്റ്റേഷനിൽ നിന്നും പുതിയ ലൊക്കേഷനിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.ഏകദേശം 3,500 കാറുകൾ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ പാർക്കിംഗ് സൗകര്യവും ഉംസലാൽ അലിയിലെ ദർബ്അൽ സായിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

'സന്ദേശവാഹകന്റെ സഞ്ചാരവഴികൾ'എന്നർത്ഥം വരുന്ന 'ദർബ്അൽ സായ്'ഖത്തർ ജനതയുടെ ചരിത്ര പാരമ്പര്യത്തെയും സാംസ്കാരിക ഈടുവെയ്പുകളെയുമാണ് അടയാളപ്പെടുത്തുന്നത്.അതുകൊണ്ടുതന്നെ ലോകകപ്പിനായി ലക്ഷക്കണക്കിന് സന്ദർശകർ എത്തിച്ചേരുന്ന വേളയിൽ ദേശീയ ദിനാഘോഷങ്ങൾ ഖത്തറിന്റെ തനത് വ്യക്തിത്വം   വെളിപ്പെടുത്തുന്ന ദേശീയമഹോത്സവമാക്കി മാറ്റാനാണ് സംഘാടകർ ഇത്തവണ ശ്രമിക്കുന്നത്.ഇതിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ 4,5000 ഓളം പരിപാടികളാണ് ദർബ്അൽ സായിയിൽ അരങ്ങേറുക.

'ലോകകപ്പ് ആരാധകർക്ക് മുന്നിൽ നമ്മുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യവത്തായ വശം പ്രകടിപ്പിക്കുന്നതിനൊപ്പം മറ്റ് സംസ്‌കാരങ്ങളുമായുള്ള പരിഷ്‌കൃത ഇടപെടലിനുള്ള അവസരം കൂടിയാണിത്..അറബ്, ഇസ്‌ലാമിക മൂല്യങ്ങളിലുള്ള നമ്മുടെ അഭിമാനം കൂടി ഇത് വെളിപ്പെടുത്തും' ദേശീയ ദിനാഘോഷങ്ങളുടെ ജനറൽ സൂപ്പർവൈസർ ഡോ.ഗാനിം ബിൻ മുബാറക് അൽ അലി പറഞ്ഞു.

'നമ്മുടെ ഐക്യമാണ് ശക്തിയുടെ ഉറവിടം' എന്നർത്ഥം വരുന്ന വഹ്ദത്തുന മസ്ദർ കുവ്വത്തിന എന്ന മുദ്രാവാക്യത്തെ മുൻനിർത്തിയാണ് ഈ വരുന്ന ഡിസംബർ പതിനെട്ടിന് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News