Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിന് ഇനി പുതിയ ദേശീയ ചിഹ്നം,പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

September 15, 2022

September 15, 2022

ദോഹ: ഖത്തറിന്റെ ദേശീയ മുഖം ഇനി പുതിയ രൂപത്തിൽ.പുതിയ ദേശീയ ചിഹ്നം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി നാഷണൽ മ്യൂസിയത്തിൽ ഇന്ന് അനാച്ഛാദനംചെയ്തു. ഒട്ടനവധി സവിശേഷതകളോടെയും പുതുമയോടെയുമാണ്  പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്..

ഖത്തറിന്റെ പരമ്പരാഗത, ദേശീയ ചിഹ്നങ്ങളാണ് പുതിയ എംബ്ലത്തിൽ വരച്ചുകാട്ടുന്നത് -- രാഷ്ട്രസ്ഥാപകന്റെ വാൾ, ഈന്തപ്പന മരം, കടൽ, പരമ്പരാഗത ബോട്ട് (ഉരു) എന്നിവ ദേശീയ നിറമായ മറൂണിൽ വെള്ള നിറത്തിന്റെ പശ്ച്ചാത്തലത്തിൽ വരച്ചിരിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ പുറത്തുവിട്ട ഒരു വീഡിയോയിൽ 1966 മുതൽ ഇതുവരെയുള്ള ഖത്തറിന്റെ യാത്ര ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് വിശദീകരിച്ചു.

"നമ്മുടെ വർത്തമാന കാലത്തെ രൂപപ്പെടുത്തുന്നതിൽ ഭൂതകാലം വലിയ പങ്കാണ് വഹിച്ചത്. പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതാണ് പുതിയ എംബ്ലം. ഭാവിയിലേക്കുള്ള യാത്രയും അത് സൂചിപ്പിക്കുന്നു," കമ്മ്യൂണിക്കേഷൻ ഓഫീസ് ഡയറക്ടർ ഷെയ്ഖ് ജാസ്സിം ബിൻ മൻസൂർ അൽ താനി പറഞ്ഞു.
ഖത്തറിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ പരമ്പരാഗത മോട്ടോർ പവർ ബോട്ടായ 'ഫത് അൽ ഖൈർ' എന്ന ബോട്ടിന്റെ ചിഹ്നവും ഖത്തറി പൈതൃകത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ കടലും ദേശീയ ചിഹ്നത്തിൽ ഉൾകൊള്ളുന്നുണ്ട്. ഒരു കാലത്ത് രാജ്യത്തിന്റെ പ്രധാന വരുമാനമാർഗ്ഗമായിരുന്നു സമുദ്രം. കൂടാതെ രാജ്യത്തിന്റെ മൂന്നുവശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. ഖത്തറിന്റെ സാമ്പത്തിക വികസനത്തിൽ കടലിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് പുതിയ ചിഹ്നം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News