Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ പുതിയ കോവിഡ് പ്രോട്ടോക്കോൾ,കേരളത്തിലെ ഏതൊക്കെ ലാബുകളിൽ പരിശോധന നടത്താം?

April 22, 2021

April 22, 2021

അൻവർ പാലേരി 

ദോഹ : ഇന്ത്യയിൽ നിന്ന് ഉൾപെടെ ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയതോടെ കേരളത്തിലെ ഏതൊക്കെ ലാബുകളിൽ പരിശോധന നടത്തിയാലാണ് ഖത്തർ അംഗീകരിക്കുക...?ഇതുസംബന്ധിച്ച് നിരവധി സംശയങ്ങളാണ് പലരും ഉന്നയിക്കുന്നത്.

ഐസിഎംആർ അംഗീകാരമുള്ള ഇന്ത്യയിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള നെഗറ്റിവ് സർട്ടിഫിക്കറ്റാണ് ഇതിനായി ഹാജരാക്കേണ്ടത്.പരിശോധനാഫലം ഖത്തറിൽ എത്തുന്നതിന് 72 മണിക്കൂർ മുമ്പ് ഉള്ളതായിരിക്കണം.താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കേരളത്തിൽ ഉൾപ്പെടെ ഐസിഎംആർ അംഗീകാരമുള്ള ലാബുകളും വിശദവിവരങ്ങൾ ലഭ്യമാണ്.പട്ടികയിൽ ഇടതു വശത്തുള്ളവ സ്വകാര്യ ലാബുകളും വലതു ഭാഗത്ത് സർക്കാരിന് കീഴിലുള്ള പരിശോധനാ കേന്ദ്രങ്ങളുമാണ്.

അതേസമയം,കേരളത്തിലെ പല ആശുപത്രികളിലുമുള്ള ലാബുകളിൽ കോവിഡ് പരിശോധനക്ക് സൗകര്യമുണ്ടെങ്കിലും മിക്കവാറും അവിടെ ചികിത്സ തേടി എത്തുന്ന രോഗികൾക്കുള്ള പരിശോധന നടത്താൻ മാത്രമേ ശേഷിയുണ്ടാവൂ.കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്ധിക്കുന്നതിനാൽ ആശുപത്രികൾക്ക് പകരം സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നതാവും ഉചിതം.

ലാബുകൾ ഏതൊക്കെയെന്ന് പരിശോധിക്കാനുള്ള ലിങ്ക് 

മിക്ക ലാബുകളിലും 1700 രൂപവരെയാണ് ഇതിന് നിരക്ക് ഈടാക്കുന്നത്.മൈക്രോ ഹെൽത്ത് ലാബിൽ 1500 രൂപയാണ് നിരക്ക്.സർക്കാർ നിശ്ചയിച്ച നിരക്ക് 1700 രൂപയാണെങ്കിലും മൈക്രോ ഹെൽത്ത് ലാബ് ഉൾപ്പെടെ ചില ലാബുകൾ 20 ശതമാനം വരെ നിരക്കിളവ് നൽകുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News