Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിൽ രക്തദാനം ഇനി ഡബ്ൾ സ്ട്രോങ്ങാവും, റമദാനിലെ പ്രവർത്തിസമയം വൈകീട്ട് 6 മുതല്‍ രാത്രി 12 വരെ

April 12, 2023

April 12, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ:ഖത്തറിൽ രക്തദാനത്തിന് എത്തുന്നവർക്കായി കൂടുതൽ വിപുലീകരിച്ച രക്തദാന കേന്ദ്രം സജ്ജമായതോടെ രക്തസംഭരണം കൂടുതൽ ഊർജിതമാകും. രക്തദാനത്തിന് താല്‍പര്യം പ്രകടിപ്പിച്ചെത്തുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെയാണ് കൂടുതല്‍ ശേഷിയോടെ പുതിയ രക്തദാന കേന്ദ്രം തുടങ്ങിയത്.ഒരേസമയം, 200 പേരുടെവരെ രക്തം സ്വീകരിക്കാന്‍ എച്ച്‌.എം.സിയുടെ പുതിയ ബ്ലഡ് ഡോണര്‍ സെന്ററിന് കഴിയുമെന്ന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വിസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ആയിഷ ഇബ്രാഹിം അല്‍മല്‍കി പറഞ്ഞു.

സ്പോര്‍ട്സ് ഇന്റര്‍സെക്ഷനു സമീപത്തെ വെസ്റ്റ് എനര്‍ജി സെന്ററിലാണ് ഹമദിന്റെ പുതിയ രക്തദാന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രക്തം നല്‍കാന്‍ തയാറായിവരുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ കേന്ദ്രം സ്ഥാപിച്ചതെന്നും ദോഹയിലെ അല്‍ റയ്യാന്‍, മുഹമ്മദ് ബിന്‍ ഥാനി എന്നീ സ്ട്രീറ്റുകളില്‍നിന്ന് എളുപ്പത്തില്‍ പ്രവേശിക്കാവുന്നിടത്താണ് സെന്ററെന്നും ഡോ. ആയിഷ പറഞ്ഞു.

നേരത്തേയുള്ളതിലും നാലിരട്ടിയോളം ശേഷിയിലാണ് പുതിയ കേന്ദ്രം ആരംഭിച്ചത്. ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ ഒരേസമയം 25 പേര്‍ക്ക് രക്തം നല്‍കാന്‍ സൗകര്യമുണ്ടായിരുന്നത് 200 ആയി വര്‍ധിപ്പിച്ചു. ഇതോടെ, ഒരേസമയം, ഒന്നിലേറെ സംഘടനകള്‍ക്കും കമ്യൂണിറ്റികള്‍ക്കും രക്തദാന ക്യാമ്പ് നടത്തി ഹമദിന് ആവശ്യമായ രക്തം നല്‍കാന്‍ കഴിയും. നേരത്തേ മൊബൈല്‍ ബ്ലഡ് കലക്ഷന്‍ ട്രക്കുകളെ ആശ്രയിച്ചായിരുന്നു ഏറെയും രക്തശേഖരണം നടത്തിയിരുന്നത്. സ്ത്രീ-പുരുഷ ദാതാക്കള്‍ക്ക് രക്തം നല്‍കാന്‍ പ്രത്യേകം സൗകര്യങ്ങളുണ്ട്. സ്വീകരണ ഇടം, കാത്തിരിപ്പു കേന്ദ്രം, അഭിമുഖ മുറികള്‍, രക്തസ്വീകരണ മുറികള്‍, വിശ്രമസ്ഥലം എന്നിവയെല്ലാം പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ഇരുന്നൂറോളം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സ്ഥലവും പ്രാര്‍ഥന കേന്ദ്രവും കഫേയും ഇവിടെ തയാറാണ്.

റമദാനില്‍ വൈകീട്ട് 6  മുതല്‍ രാത്രി 12 വരെയാണ് രക്തദാന കേന്ദ്രം പ്രവര്‍ത്തിക്കുക.. റമദാന്‍ അല്ലാത്ത ദിനങ്ങളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴുമുതല്‍ രാത്രി 9.30 വരെയും. ശനിയാഴ്ച എട്ടുമുതല്‍ ഉച്ചക്ക് രണ്ടുവരെയും രക്തം നല്‍കാം. വെള്ളിയാഴ്ച അവധിയാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI

 


Latest Related News