Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
റമദാൻ ഓഫറുകളുടെ പേരിൽ തട്ടിപ്പ്, ജാഗ്രത വേണമെന്ന് ഖത്തർ സൈബർ സുരക്ഷാ വിഭാഗം 

March 27, 2023

March 27, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: റമദാനിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന പ്രചാരണങ്ങൾ കരുതിയിരിക്കണമെന്ന് ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി(എന്‍സിഎസ്എ) മുന്നറിയിപ്പ് നൽകി. വിശുദ്ധ റമദാന്‍ മാസത്തില്‍ വ്യാജനിക്ഷേപ പ്രചാരണങ്ങളുംഓഫറുകളും വാഗ്ദാനം ചെയ്താണ് ഇത്തരം വഞ്ചനാപരമായ കാമ്പയിനുകൾ നടക്കുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വ്യാജ പ്രചാരണങ്ങൾ പ്രമോട്ട് ചെയ്യുന്നതും അത്തരം കാമ്പയിനുകളുടെ ഭാഗമാകാതിരിക്കാനും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.. പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ വലിയ ഓഫറുകളും മറ്റും നല്‍കി സ്വകാര്യ ബാങ്കിംഗ് ഡാറ്റ ശേഖരിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും ഖത്തറിലെ ഔദ്യോഗിക സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വ്യക്തിഗത ഡാറ്റ ശേഖരിക്കാറില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഖത്തറിലെ ഔദ്യോഗിക ഇടപാടുകളെല്ലാം ഹുക്കൂമി എന്ന ദേശീയ ഡോക്യുമെന്റേഷന്‍ പ്ലാറ്റ്‌ഫോം വഴിയാണ് നടത്തേണ്ടതെന്ന് എന്‍സിഎസ്എ ഓർമിപ്പിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News