Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം ശക്തിപ്പെടുത്തും,കരട് നിയമത്തിന് അംഗീകാരം

February 09, 2023

February 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.ബുധനാഴ്ച പ്രധാന മന്ത്രി ഖാലിദ് ബിൻ ഖലീഫ ബിൻ അൽ താനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നൽകിയതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സ്വകാര്യ മേഖലയിൽ ചില ജോലികൾ ഖത്തറികൾക്ക് വേണ്ടി മാത്രംപരിമിതപ്പെടുത്തുന്നതിനെ കുറിച്ചുള്ള നിർദേശങ്ങളാണ് കരട് നിയമത്തിലുള്ളത്. ഇതുവഴി സർക്കാർ ജോലികളിൽ ഖത്തറികളുടെ പ്രാതിനിധ്യം കുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

പുതിയ നിയമപ്രകാരം ഓരോ മേഖലയിലും നടപ്പിലാക്കേണ്ട സ്വദേശിവൽക്കരണത്തിന്റെ അളവ് നിശ്ചയിക്കും. ഇതുസംബന്ധമായി തൊഴിൽ മന്ത്രാലയം നൽകിയ നിർദേശങ്ങൾക്കാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്.

സ്വദേശിവൽക്കരണം നടപ്പിലാക്കുന്ന കമ്പനികൾക്ക് നൽകേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും ഖത്തറി പൗരന്മാർക്ക് നൽകേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും ക്യാബിനറ്റ് തീരുമാനമെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News