Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് വെള്ളിയാഴ്‌ച ദർബ് അൽ സായിയിൽ തുടക്കമാവും

November 24, 2022

November 24, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് നാളെ തുടക്കമാവും."ഐക്യമാണ് നമ്മുടെ ശക്തിയുടെ ഉറവിടം” എന്ന  മുദ്രാവാക്യത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് അരങ്ങുണരുക.

24 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഖത്തറി സംസ്‌കാരവും പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന സെമിനാറുകൾ, കവിതാ സായാഹ്നങ്ങൾ, നാടകാവതരണങ്ങൾ, ദൃശ്യകലകൾ സാംസ്‌കാരിക, പൈതൃക, കലാ പ്രവർത്തനങ്ങൾ എന്നിവ നടക്കും.

ലോകകപ്പ് നടക്കുന്നതിനാൽ അൽ സദ്ദിലെ പതിവ് കേന്ദ്രത്തിന് പകരം  ഉംസലാൽ മുഹമ്മദിലെ വിപുലീകരിച്ച ദർബ് അൽ സായി മൈതാനിയിലാണ് ഇത്തവണ ആഘോഷങ്ങൾ നടക്കുക.രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വെളിവാക്കുന്ന 4,500 ഓളം സാംസ്കാരിക പരിപാടികളാണ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളത്. നവംബർ 25 മുതൽ ഡിസംബർ 18 വരെ 24 സെമിനാറുകൾ, ആറ് കവിയരങ്ങുകൾ, ഒമ്പത് നാടക പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ 96-ലധികം ദൈനംദിന സാംസ്കാരിക-കലാ പരിപാടികൾ വേദിയിൽ അരങ്ങേറും.

തിയേറ്റർ അഫയേഴ്സ് സെന്റർ, മ്യൂസിക് അഫയേഴ്സ് സെന്റർ, വിഷ്വൽ ആർട്ട് സെന്റർ, ഖത്തർ പോയട്രി സെന്റർ “ദിവാൻ അൽ അറബ്”, ഖത്തർ മീഡിയ സെന്റർ, ഖത്തർ ഫോറം ഫോർ ഓതേഴ്സ്, ഖത്തർ ഫോട്ടോഗ്രാഫി സെന്റർ, മന്ത്രാലയവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങൾ എന്നിവ പരിപാടിയിൽ പങ്കെടുക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News