Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ പ്രവാസിയായിരുന്ന നാദാപുരം ഉമ്മത്തൂർ സ്വദേശി ദുബായിൽ നിര്യാതനായി 

May 19, 2021

May 19, 2021

ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന നാദാപുരം പാറക്കടവ് ഉമ്മത്തൂർ  സ്വദേശി കളത്തിക്കണ്ടി റഫീഖ്(42) ദുബായിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.പത്തുവർഷത്തിലധികം ദോഹയിലെ ഇറാൻ സൂഖിൽ ബിസിനസ് നടത്തിവരികയായിരുന്നു.വിസ കാൻസലാക്കിയതിന് ശേഷം പുതിയ വിസയിൽ ഖത്തറിലേക്ക് തിരിച്ചുവരാൻ കഴിയാതിരുന്നതിനാൽ മൂന്നു മാസം മുമ്പാണ് ദുബായിലേക്ക് പോയത്.

ഭാര്യ ഹർഷിദ അണിയാരം. മക്കൾ മുഹമ്മദ് ആഷിഖ്, മുഹമ്മദ് സിനാൻ, മുഹമ്മദ് ജിഫ്രാൻ, ഫാത്വിമ.

പിതാവ് പരേതനായ കടവത്തൂർ ഞോലയിൽ കുഞ്ഞമ്മദ് , മാതാവ് പരേതയായ ആമി. സഹോദരങ്ങൾ : കുഞ്ഞബ്ദുല്ല,ഷരീഫ് (ഖത്തർ) മുംതാസ്, പരേതരായ സുബൈദ, സുഹറ,  ഇസ്മായിൽ.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt


Latest Related News