Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇനി ഉയരക്കുതിപ്പിന്റെ മുഖം,മുതാസ് ബർഷിം ഖത്തർ ചാരിറ്റിയുടെ അംബാസിഡർ

February 27, 2023

February 27, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ∙ ഖത്തർ ചാരിറ്റിയുടെ ഹ്യൂമാനിറ്റേറിയൻ അംബാസഡർ ആയി ഒളിപിംക് ചാംപ്യനും ഹൈജംപ് താരവുമായ മുതാസ് ഇസ ബർഷിമിനെ പ്രഖ്യാപിച്ചു.ഖത്തർ ചാരിറ്റി സിഇഒ യൂസഫ് ബിൻ അഹമ്മദ് അൽ കുവാരി പങ്കെടുത്ത ചടങ്ങിലാണ് പ്രഖ്യാപനം.

ലോക ചാംപ്യൻഷിപ്പിൽ ഹാട്രിക് സ്വർണമെഡൽ നേടിയ ആദ്യ ഹൈജംപ് താരവും മൂന്നു തവണ ലോക ചാംപ്യൻ കിരീടം നിലനിർത്തുന്ന മൂന്നാമത്തെ അറബ് അത്‌ലറ്റുമാണ് ബർഷിം.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സാമൂഹിക അവബോധം വ്യാപരിപ്പിക്കുന്നതിനും ഖത്തറിലും ആഗോള തലത്തിലുമായി ഖത്തർ ചാരിറ്റി നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികൾക്കും സംരംഭങ്ങൾക്കും പിന്തുണ നേടാനും ലക്ഷ്യമാക്കിയാണ് മുതാസ് ഇസ ബർഷിമിനെ ഹ്യൂമാനിറ്റേറിയൻ അംബാസഡർ ആയി തിരഞ്ഞെടുത്തത്.

കരാർ പ്രകാരം, ബർഷിം ഖത്തർ ചാരിറ്റിയുടെ വിവിധ പ്രാദേശിക, അന്തർദേശീയ സമ്മേളനങ്ങളിലും ഫീൽഡ് സന്ദർശനങ്ങളിലും മറ്റു പരിപാടികളിലും പങ്കാളിയാവുകയും  സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള കാമ്പയിനുകളിൽ പങ്കെടുക്കുകയും ചെയ്യും.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
 https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News