Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ വില്ലകൾ വിഭജിച്ചു നൽകുന്നത് തടയണമെങ്കിൽ വാടക കുറക്കണമെന്ന് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ

April 18, 2022

April 18, 2022

ദോഹ : ഖത്തറിൽ വില്ലകൾ അനധികൃതമായി വിഭജിച്ചു നൽകുന്നത് തടയണമെങ്കിൽ താമസ വാടക നിരക്ക് കുറക്കണമെന്നും വാടക വർദ്ധനവ് നിയന്ത്രിക്കാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സെൻട്രൽ മുനിസിപ്പൽ കൌൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
രാജ്യത്ത് ഫ്ലാറ്റ് വാടക വർധിക്കുന്നതാണ് വില്ലകൾ വിഭജിക്കാൻ കാരണം. വില്ല വിഭജനം നിയമവിരുദ്ധമാണെങ്കിലും ഈ പ്രവണത തുടരുകയാണ്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും വാടക നിയന്ത്രണത്തിലൂടെ  മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളു എന്നും  മുനിസിപ്പൽ കൌൺസിൽ അംഗങ്ങൾ  ചൂണ്ടിക്കാട്ടി.
അധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ദോഹയിൽ മാത്രം നിലനിന്നിരുന്ന വില്ല വിഭജനം ഇപ്പോൾ മറ്റു സ്ഥലങ്ങളിലും വ്യാപിച്ചിരിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

"പലപ്പോഴും ഒരാളുടെ ശമ്പളത്തിന്റെ 60-80 ശതമാനം വാടകക്ക് വേണ്ടി നീക്കിവെക്കേണ്ടി വരുന്നു. ഇതിനുപുറമെ മറ്റു ബില്ലുകളും സ്‌കൂൾ ഫീസും താങ്ങാവുന്നതിലപ്പുറമാണ്. അപ്പോൾ ഏറ്റവും ചുരുങ്ങിയ വാടക ലഭിക്കുന്ന സ്ഥലങ്ങൾ ആളുകൾ അന്വേഷിക്കുന്നു," നായിഫ് അൽ അഹ്ബാബി പറഞ്ഞു.

അതേസമയം സുരക്ഷിതമായി വില്ലകൾ വിഭജിക്കാൻ നിയമപരമായി അനുവദിക്കണമെന്നും ഇതിനായി മാനദണ്ഡങ്ങൾ പുറത്തിറക്കണമെന്നും മറ്റൊരു മുനിസിപ്പൽ കൌൺസിൽ അംഗം ആവശ്യപ്പെട്ടു.
"കുറഞ്ഞ വാടകക്ക് ഫ്ലാറ്റുകൾ ലഭ്യമാക്കാൻ സാധിക്കാത്തിടത്തോളം കാലം ഇത് തടയാൻ സാധ്യമല്ല. പലർക്കും ഫ്ളാറ്റുകളിലെ വാടക താങ്ങാവുന്നതിലപ്പുറമാണ്. വില്ലകൾ വിഭജിക്കാൻ നിയമപരമായി അനുവദിച്ചാൽ വാടക കുറക്കാൻ സാധിക്കും. മുകളിലത്തെ നില, താഴത്തെ നില, കോമ്പൗണ്ട് റൂം എന്നിങ്ങനെ മൂന്ന് കുടുംബങ്ങൾക്ക് ഒരു വില്ലയിൽ താമസിക്കാൻ സാധിക്കും," ജാബർ അൽ സുവൈദി പറഞ്ഞു.

അതേസമയം, ലോക കപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ വാടകയിൽ നേരിയ വർദ്ധനവ് അനുഭവപ്പെടാൻ തുടങ്ങിയതായി പ്രാദേശിക മാധ്യമം അഭിപ്രായപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News