Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കോവിഡ് ഭീഷണി നീങ്ങി,ഖത്തറിലെ ആരോഗ്യ പ്രവർത്തകർക്കുള്ള താൽകാലിക ലൈസൻസ് നാളെ മുതൽ നീട്ടി നൽകില്ല

February 28, 2023

February 28, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : കോവിഡ് -19 അടിയന്തര സാഹചര്യങ്ങളെ മുൻനിർത്തി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുവദിച്ചിരുന്ന താൽകാലിക ലൈസൻസ് നാളെ മുതൽ നീട്ടി നൽകില്ല. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ  നഴ്‌സിംഗ് സ്റ്റാഫുകളെ താൽക്കാലിക ലൈസൻസ് മുഖേന നിയമിക്കുകയും പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുകയും ചെയ്തിരുന്നു.തുടർന്ന് കോവിഡ് ഭീഷണി നീങ്ങിയപ്പോഴും ലൈസൻസ് നീട്ടി നൽകിയിരുന്നു.ഈ തീരുമാനമാണ് നാളെ മുതൽ റദ്ദാക്കുന്നത്.

അതേസമയം, ലൈസൻസിംഗ് നടപടിക്രമങ്ങൾ പുനഃസ്ഥാപിക്കുമെന്നും താൽക്കാലിക ലൈസൻസുള്ള എല്ലാ ആരോഗ്യ പ്രാക്ടീഷണർമാരും സ്ഥിരം ലൈസൻസ് നേടുന്നതിനായി അപേക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു.നിലവിൽ താൽക്കാലിക ലൈസൻസുള്ള പ്രാക്ടീഷണർമാർ കാലാവധി അവസാനിക്കുന്ന മുറക്ക് ജോലി അവസാനിപ്പിക്കേണ്ടിവരും.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News