Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ വിസാ നിയമം ലംഘിച്ചവർക്ക് പദവി ശരിയാക്കാനുള്ള പൊതുമാപ്പ് ആനുകൂല്യം ഉടൻ പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം

January 26, 2022

January 26, 2022

ദോഹ ; വിസാ നിയമം ലംഘിച്ച് ഖത്തറിൽ തുടരുന്ന പ്രവാസികൾ പൊതുമാപ്പിന്റെ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് പദവി നിയമവിധേയമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സേർച്ച് ആൻഡ് ഫോളോഅപ് വിഭാഗം ഓർമിപ്പിച്ചു.ഒക്ടോബർ 10 ന് നിലവിൽ വന്ന പൊതുമാപ്പ് ആനുകൂല്യം 2022 മാർച് 31 നാണ് അവസാനിക്കുന്നത്.2021 ഡിസംബർ 31 ന് അവസാനിക്കേണ്ടിയിരുന്ന പൊതുമാപ്പ് സമയപരിധി പിന്നീട് മൂന്നു മാസം കൂടി നീട്ടുകയായിരുന്നു.

വിസാ നിയമം ലംഘിച്ച വിദേശ തൊഴിലാളികളെയും കമ്പനികളെയും സഹായിക്കാനാണ് സമയ പരിധി വീണ്ടും നീട്ടിയതെന്നും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും സേർച് ആൻഡ് ഫോളോഅപ് ആസ്ഥാനത്ത് ഇന്ന് ചേർന്ന വാർത്താസമ്മേളനത്തിൽ അധികൃതർ ഓർമിപ്പിച്ചു.ഇക്കാലയളവിൽ വിസ നിയമവിധേയമാക്കുന്നവർക്ക് 50 ശതമാനം ഇളവനുവദിക്കുമെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ക്യാപ്റ്റൻ കമാൽ താഹിർ അൽ തൈരി,മുഹമ്മദ് അലി അൽ റാഷിദ് എന്നിവർ വ്യക്തമാക്കി.നിലവിലെ സ്പോൺസറിൽ നിന്നും പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാനും ഈ അവസരം പ്രയോജനപ്പെടുത്താം. നിയമലംഘകർക്ക് മറ്റ് നിയമ നടപടികളൊന്നും നേരിടാതെ തന്നെ ഇക്കാലയളവിൽ രാജ്യം വിടാൻ കഴിയും.തൊഴിലുടമയെ മാറ്റാനും പിഴയിൽ 50 ശതമാനം ഇളവ് നേടാനും കഴിയും.

ആനുകൂല്യം പ്രയോജനപ്പെടുത്തി വിസാ പദവി ശരിയാക്കാൻ ആഗ്രഹിക്കുന്നവർ സേർച് ആൻഡ് ഫോളോഅപ് വിഭാഗത്തിന്റെ ഉമ്മുസലാൽ,ഉമ്മു സുനൈമ്,മിസൈമിർ,അൽ വക്ര,അൽ റയാൻ എന്നിവിടങ്ങളിലെ സർവീസ് സെന്ററുകളിലോ ബന്ധപ്പെടണം.റസിഡൻസി നിയമങ്ങൾ,തൊഴിൽ വിസാ നിയമം,ഫാമിലി വിസിറ്റ് വിസാ നിയമം എന്നിവയിലെ നിയമലംഘനങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക.ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് ഈ കേന്ദ്രങ്ങളിൽ എത്തി അപേക്ഷ സമർപ്പിക്കാനുള്ള സമയം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News