Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ ലോകകപ്പിന് മോഹൻലാലിൻറെ 'ബിഗ് സല്യൂട്ട്',ഫിഫ ലോകകപ്പിനുള്ള സംഗീതോപഹാരം നവംബർ 30ന് പുറത്തിറക്കും

October 24, 2022

October 24, 2022

അൻവർ പാലേരി   
ദോഹ : ഖത്തർ ലോകകപ്പിന് ഇന്ത്യൻ ജനതയുടെ സ്നേഹോപഹാരം സമർപ്പിക്കാൻ പത്മശ്രീ മോഹൻലാൽ ദോഹയിൽ എത്തുന്നു.സംഗീതവും കാൽപന്തുകളിയുടെ ആവേശവും സമന്വയിപ്പിച്ച നാല് മിനുട്ട് ദൈർഘ്യമുള്ള 'മോഹൻലാൽ സല്യൂട്ടേഷൻ റ്റു ഖത്തർ'എന്ന സംഗീത ദൃശ്യാവിഷ്‌കാരം ഈ മാസം 30 ഞായറാഴ്ച വൈകുന്നേരം 7.30ന്  ദോഹയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പാകെ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം,മോഹൻലാൽ ഫുട്‍ബോൾ ആരാധകർക്കായി സമർപ്പിക്കാനിരിക്കുന്ന'മോഹൻലാൽ സല്യൂട്ടേഷൻ റ്റു ഖത്തറി'ന്റെ കൂടുതൽ വിശദാംശങ്ങൾ സംഘാടകർ പുറത്തുവിട്ടില്ല.മോഹൻലാൽ തന്നെയായിരിക്കും ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുകയെന്നും സ്വന്തം നിലയിൽ ഏറെ പ്രയത്നിച്ചാണ് ഇത്തരമൊരു ആവിഷ്കാരം അദ്ദേഹം ഒരുക്കിയതെന്നും ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ.മോഹൻ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

31ന് തിങ്കളാഴ്ച റാഡിസൺ ഹോട്ടലിൽ 'ഡൈൻ വിത്ത് മോഹൻലാൽ'എന്ന പരിപാടിയും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്.

ഖത്തറിൽ വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ കണ്ടെത്തി പ്രൊഫഷണലായി പരിശീലിപ്പിക്കുന്നതിന് ഇന്ത്യൻ സ്പോർട്സ് സെന്ററിന് കീഴിൽ സ്കോളർഷിപ് ഏർപെടുത്തുമെന്നും മോഹൻലാൽ ഇക്കാര്യത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ,ഒലിവ് സുനോ റേഡിയോ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്‍റ് ഡോ.മോഹൻ തോമസ്, ഇവന്‍റ് ചീഫ് കോ-ഓർഡിനേറ്റർ ജോൺ തോമസ്,മിബു ജോസ്,റേഡിയോ സുനോ മാനേജിങ് ഡയറക്റ്റർമാരായ കൃഷ്ണകുമാർ,അമീർ അലി  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News