Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അല്‍ സദ്ദ് ഹെല്‍ത്ത് സെന്റര്‍ പൊതുജനാരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

March 14, 2023

March 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന് കീഴിലുള്ള(പിഎച്ച്‌സിസി) അല്‍ സദ്ദ് ഹെല്‍ത്ത് സെന്റര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു. ഇതോടെ പിഎച്ച്‌സിസിയുമായി ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 31 ആയി. 

ദോഹയുടെ മധ്യഭാഗത്തെ തന്ത്രപ്രധാനമായ മേഖലയിലാണ് അല്‍ സദ്ദ് ഹെല്‍ത്ത് സെന്റര്‍ സ്ഥിതിചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അംഗീകൃത ദേശീയ വിലാസം അനുസരിച്ച് രോഗികള്‍ക്ക് ഹെല്‍ത്ത് സെന്റിന്റെ സേവനം ലഭ്യമാക്കാവുന്നതാണ്. 

എല്ലാ ജനങ്ങള്‍ക്കും നിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുറക്കുന്നതെന്ന് ഉദ്ഘാടനവേളയില്‍ മന്ത്രി പറഞ്ഞു. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030യുടെ ഭാഗമായി ആരോഗ്യമുള്ള ജനതയുടെ ഉന്നമനമാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഹെല്‍ത്ത് സെന്ററില്‍ 35,000 രോഗികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ വഴിയോ, നേരിട്ടോ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. 

അല്‍ സദ്ദിലെയും സമീപ പ്രദേശങ്ങളആയ അല്‍ മിര്‍ഖാബ് അല്‍ ജദീദ്, ഫിരീജ് ബിന്‍ മഹ്മൂദ്, അല്‍ മെസില, ഫിരീജ് ബിന്‍ ഒമ്രാന്‍, അല്‍ ഹിമത്മി അല്‍ ജദീദ്, ഹമദ് മെഡിക്കല്‍ സിറ്റി എന്നിവടങ്ങളിലെ താമസക്കാര്‍ക്കും  അല്‍ സദ്ദ് ഹെല്‍ത്ത് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 
 


Latest Related News