Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
നാട്ടിൽ നിന്നും ഖത്തറിലേക്ക് വരുന്നവർ ശ്രദ്ധിക്കുക, മഖൈനിസ് കൊറന്റൈനിൽ നാട്ടിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾക്ക് വിലക്ക്

December 08, 2021

December 08, 2021

ദോഹ : നാട്ടിൽ നിന്നും ഖത്തറിലേക്ക് വരുന്നവർ കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കൾക്ക് മഖൈനിസ് കൊറന്റൈനിൽ വിലക്കേർപ്പെടുത്തി.ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് നടപടി.ഇക്കാര്യം അറിയിച്ചു കൊണ്ട് മഖൈനിസിൽ നോട്ടിസ് പതിച്ചിട്ടുണ്ട്.  സാധാരണയായി നാട്ടിൽ നിന്നും കൊണ്ടു വരാറുള്ള പാചകം ചെയ്തതും വറവ് ഭക്ഷ്യവസ്തുക്കളും അച്ചാറും ഉൾപ്പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കൾക്കും വിലക്കുണ്ട്.മഖൈനിസിൽ എത്തിയാൽ ഇത്തരം ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്ത് ഉപേക്ഷിക്കുന്നതായി ജീവനക്കാർ അറിയിച്ചു..

അതേസമയം,ഹോട്ടൽ കൊറന്റൈനിലേക്ക് വരുന്നവർക്ക് നിലവിൽ വിലക്ക് ബാധകമാക്കിയിട്ടില്ല. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News