Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ ഡെപ്യുട്ടി അമീറുമായുള്ള വെങ്കയ്യ നായിഡുവിന്റെ കൂടിക്കാഴ്ച അവസാന നിമിഷം റദ്ദാക്കി

June 06, 2022

June 06, 2022

അൻവർ പാലേരി 
ദോഹ : പ്രവാചകനെതിരെ ബിജെപി നേതാക്കൾ നടത്തിയ വിവാദ പ്രസ്താവനകളെ തുടർന്നുണ്ടായ നയതന്ത്ര വീഴ്ചയിൽ നിന്ന് തടിയൂരാൻ ഇന്ത്യ പാടുപെടുന്നതിനിടെ, ഖത്തർ സന്ദർശിക്കുന്ന ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഉപ അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ താനിയും തമ്മിൽ ഇന്നലെ നടത്താനിരുന്ന കൂടിക്കാഴ്ച അവസാന നിമിഷം റദ്ദാക്കിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഡെപ്യൂട്ടി അമീർ ഉച്ചഭക്ഷണത്തിനിടെ വെങ്കയ്യ നായിഡുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരുന്നത്.എന്നാൽ അവസാന നിമിഷം ഈ കൂടിക്കാഴ്‌ച റദ്ദാക്കിയതായി ഇന്ത്യൻ അധികൃതരെ അറിയിക്കുകയായിരുന്നു. അതേസമയം,പ്രവാചകനെതിരായ പരാമർശങ്ങളുടെ പേരിൽ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തിയ സംഭവവുമായി ഇതിന് ബന്ധമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

'ആരോഗ്യകരമായ കാരണത്താൽ'ഉച്ചവിരുന്ന് നടക്കില്ലെന്ന് ഖത്തർ ഇന്ത്യയെ അറിയിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം,ഭരിക്കുന്ന പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ ഖത്തർ അസ്വസ്ഥരാണെന്നാണ് വിലയിരുത്തൽ.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ വെങ്കയ്യ നായിഡു ഖത്തര്‍ പ്രധാനമന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുമായി ഫോണിലും വെങ്കയ്യനായിഡു ചര്‍ച്ച നടത്തി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News