Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഓണപ്പൊലിമയിൽ നടി മഞ്ജുവാര്യർ,ഖത്തറിലെ ഇന്ത്യൻ കോഫീ ഹൗസ് റെസ്റ്റോറന്റ് വീണ്ടും തുറന്നു

September 18, 2022

September 18, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : റോഡ് നിര്മാണപ്രവർത്തനങ്ങളുടെ ഭാഗമായി താൽകാലികമായി അടച്ച ദോഹയിലെ ഇന്ത്യൻ കോഫീ ഹൗസ് റെസ്റ്റോറന്റ് വീണ്ടും പ്രവർത്തനമാരംഭിച്ചു.വെള്ളിയാഴ്ച മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യരാണ് ഖത്തറിലെ ഭക്ഷണപ്രിയർക്കായി നവീകരിച്ച റെസ്റ്റോറന്റ് വീണ്ടും ഔദ്യോഗികമായി ഉൽഘാടനം ചെയ്തത്.നടനും അവതാരകനുമായ മിഥുൻ രമേശും മുഖ്യാതിഥിയായി പങ്കെടുത്തു.

ഏറെക്കാലത്തിന് ശേഷം ഖത്തറിലെത്തിയ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറിനെ വരവേൽക്കാൻ വൻ ജനാവലി തടിച്ചുകൂടിയിരുന്നു.വെള്ളിയാഴ്ച ഉച്ചക്ക് റീജൻസി ഹാളിൽ നടന്ന ചടങ്ങിലും ഓണസദ്യയിലും മഞ്ജുവാര്യർ പങ്കെടുത്തു.മിഥുൻ രമേശ് അവതാരകനായി എത്തിയ പരിപാടിയിൽ ഇന്ത്യൻ കോഫീ ഹൗസിലെയും കാൻ ഇന്റർനാഷണലിലെയും ടീം അംഗങ്ങളും ഖത്തറിലെ കലാപ്രതിഭകളും അണിനിരന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.

കാൻ ഇന്റർനാഷണൽ സി.ഇ.ഒ ഡോ.സി.കെ നൗഷാദ് മറ്റ് മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News