Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
പഴയ കോളനി രാജ്യവുമായുള്ള പോരാട്ടം നേരിൽ കാണാൻ ഇമ്മാനുവൽ മാക്രോൺ ഖത്തറിലേക്ക്

December 11, 2022

December 11, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഫ്രാൻസും മൊറോക്കോയും തമ്മിൽ ബുധനാഴ്ച നടക്കുന്ന ലോകകപ്പ് സെമിയിൽ പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഖത്തറിലേക്ക് പോകുമെന്ന് ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്ററ അറിയിച്ചു.കൊളോണിയൽ ഭരണകാലത്ത് തങ്ങളുടെ അധീനതയിലായിരുന്ന മൊറോക്കോ ഫ്രാൻസുമായി കൊമ്പുകോർക്കുന്നത് നേരിൽ കാണാനാണ് മാക്രോൺ ദോഹയിൽ എത്തുന്നത്.

“യാത്രയുടെ വിശദാംശങ്ങൾ ഇനിയും വ്യക്തമാവേണ്ടതുണ്ട്. പക്ഷേ അദ്ദേഹം ദോഹയിലേക്ക് പോകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.”കായിക മന്ത്രി ഔഡിയ-കാസ്റ്ററ  ഫ്രാൻസിൻഫോ റേഡിയോയോട് പറഞ്ഞു.

ശനിയാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപിച്ചാണ് ഫ്രാൻസ് സെമി ഫൈനലിൽ സീറ്റുറപ്പിച്ചത്.എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗലിനെ കെട്ടുകെട്ടിച്ചാണ് മൊറോക്കോ ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

13ന് ചൊവ്വാഴ്ച അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഫ്രാൻസും മൊറോക്കോയും സെമി ഫൈനലിൽ ഏറ്റുമുട്ടുന്നത്.1907 മുതൽ 1934 വരെ ഫ്രഞ്ച് അധീനതയിലായിരുന്നു മൊറോക്കോ 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News