Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ ലുസൈൽ ഇ-ബസ് ഡിപ്പോ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു

October 19, 2022

October 19, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്ത ഖത്തർ ലുസൈൽ സിറ്റിയിലെ  ഇലക്ട്രിക് ബസ് ഡിപ്പോ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. 478 ബസുകളെ ഉൾകൊള്ളാൻ ശേഷിയുള്ള ലുസൈൽ ബസ് ഡിപ്പോ സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന മേഖലയിലെ ആദ്യ ബസ് ഡിപ്പോ കൂടിയാണ്.

പതിനൊന്നായിരത്തോളം സോളാര്‍ പാനലുകളില്‍ നിന്ന് നാല് മെഗാവാട്ട് വൈദ്യുതിയും ഇവിടെ ഉദ്പാദിപ്പിക്കും.

1400 പേർക്ക് താമസിക്കാവുന്ന സ്റ്റാഫ് അക്കോമഡേഷൻ കെട്ടിടങ്ങൾ ഉൾപ്പെടെ 24 വിവിധോദ്ദേശ്യ കെട്ടിടങ്ങളാണ് ഡിപ്പോയിലുള്ളത്.

മൂന്ന് സോണുകളായാണ് ഡിപ്പോയെ തിരിച്ചിരിക്കുന്നത്. ആദ്യത്തെ സോണില്‍ ഇലക്ട്രിക് ബസുകള്‍ക്കായി 478 പാര്‍ക്കിങ് ബേകളാണുള്ളത്. ഇവിടെ 248 ചാര്‍ജിങ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

രണ്ടാമത്തെ സോണില്‍ ഡിപ്പോയിലെ ജീവനക്കാര്‍ക്കുള്ള താമസ സൗകര്യമാണ്. അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം സജ്ജീകരിച്ചിരിക്കുന്ന താമസ സ്ഥലത്ത് 1400 പേര്‍ക്കുള്ള സൗകര്യങ്ങളുണ്ട്. ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള സ്ഥലങ്ങള്‍, പള്ളി, അഡ്‍മിനിസ്ട്രേഷന്‍ ബില്‍ഡിങ്, സര്‍വീസസ് ബില്‍ഡിങ്, ഗാര്‍ഡ് ഹൗസുകള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവയാണ് അവിടെയുള്ളത്.

മൂന്നാമത്തെ സോണില്‍ ബസ് റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതിക്ക് കീഴിലുള്ള ഇലക്ട്രിക് ബസുകള്‍ക്കുള്ള സംവിധാനങ്ങളാണുള്ളത്. 24 ബസ് ബേകളും അത്രയും തന്നെ ചാര്‍ജറുകളുമാണ് ഇവടെ സജ്ജീകരിച്ചിട്ടുള്ളത്. ബസുകളുടെ അറ്റകുറ്റപ്പണികള്‍ക്കും ക്ലീനിങിനും വാക്വം ചെയ്യാനും പരിശോധനകള്‍ക്കുമൊക്കെയുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാവും.

ഇതിന് പുറമെ പ്രത്യേക ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററും (ഒ.സി.സി) പുതിയ ബസ് ഡിപ്പോയില്‍ ഉണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News