Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ കുട്ടികളെ സ്‌കൂളിലെത്തിക്കാൻ മണിക്കൂറുകൾ നിരത്തിലിഴയണം,നിരവധി കുട്ടികൾക്ക് പഠനം മുടങ്ങുന്നു

October 05, 2021

October 05, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിൽ സ്‌കൂളുകൾ തുറന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുട്ടികളെ സ്‌കൂളുകളിലെത്തിക്കാൻ രക്ഷിതാക്കൾ നെട്ടോട്ടമോടുകയാണ്.സ്‌കൂൾ ബസുകൾ ഇല്ലാത്തതിനാൽ സ്വന്തമായി വാഹനമുള്ള രക്ഷിതാക്കൾ അതിരാവിലെ മുതൽ മണിക്കൂറുകളാണ് റോഡിൽ കാത്തുകെട്ടി കിടക്കേണ്ടിവരുന്നത്‌.അതേസമയം,സ്വന്തമായി വാഹനമില്ലാത്ത രക്ഷിതാക്കൾ ഏറെ ബുദ്ധിമുട്ടിലാണ്.കിലോമീറ്ററുകൾ അകലെയുള്ള സ്‌കൂളുകളിൽ കുട്ടികളെ എത്തിക്കാനും തിരികെ കൊണ്ടുവരാനും ടാക്സി നിരക്കായി മാത്രം വൻ തുക മുടക്കേണ്ടി വരുന്നതായി ചില രക്ഷിതാക്കൾ 'ന്യൂസ്റൂ'മിനോട് പറഞ്ഞു.

രാജ്യത്തെ പല സ്‌കൂളുകളും ആവശ്യമായ ഗതാഗത സൗകര്യമില്ലാത്ത സ്ഥലങ്ങളിലായതിനാൽ ചെറിയ ക്‌ളാസുകളിൽ പഠിക്കുന്ന കുട്ടികളെ സ്‌കൂളിലെത്തിക്കാൻ രക്ഷിതാവും കൂടെ പോകേണ്ട സാഹചര്യമാണ്.ഇതുകാരണം ജോലിസ്ഥലത്തെത്താൻ വൈകുന്നതായി പാലക്കാട് സ്വദേശിയായ രക്ഷിതാവ് പറഞ്ഞു.ബിർള സ്‌കൂളിൽ കുട്ടിയെ എത്തിക്കാൻ രണ്ടു മണിക്കൂറിലധികം സമയമെടുക്കുന്നതായി മറ്റൊരു രക്ഷിതാവ് പരാതിപ്പെട്ടു..രാവിലെ അഞ്ചു മണിമുതൽ തന്നെ ഈ ഭാഗങ്ങളിൽ അതിരൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.സ്‌കൂൾ വിടുന്ന സമയത്ത് ഓഫീസിൽ നിന്നും പുറത്തുപോകാൻ കഴിയാത്തതിനാൽ കുട്ടികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിലും കടുത്ത മാനസിക സമ്മർദം നേരിടുന്നതായി രക്ഷിതാക്കൾ പറയുന്നു.

ഇതിനിടെ,ഓൺലൈൻ ക്‌ളാസുകൾ പൂർണമായും നിർത്തിവെച്ചതിനാൽ നഷ്ടപ്പെടുന്ന ദിവസത്തെ ക്‌ളാസുകൾ വീണ്ടെടുക്കാനും മാർഗമില്ല.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://chat.whatsapp.com/CX7i9uLT8pXDO54KgFQbl3


Latest Related News