Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് വേളയിൽ മെസ്സി താമസിച്ചിരുന്ന ഖത്തറിലെ മുറി മ്യുസിയമാക്കുന്നു

December 27, 2022

December 27, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് സമയത്ത് അർജന്റീനിയൻ താരം ലയണൽ മെസ്സി ഖത്തറിൽ താമസിച്ചിരുന്ന മുറി ചെറിയ മ്യൂസിയമാക്കി മാറ്റുമെന്ന് ഖത്തർ സർവകലാശാല. ടൂർണമെന്റിന്റെ 29 ദിവസങ്ങളിലും അർജന്റീന ടീമിന്റെ  ബേസ് ക്യാമ്പായിരുന്നു യൂണിവേഴ്സിറ്റി കാമ്പസ്. കളിക്കാർക്ക് 'ഫീൽ അറ്റ് ഹോം' തോന്നാൻ വേണ്ടിയുള്ള അർജന്റീനിയൻ ചേരുവകൾ ചേർത്ത് കൊണ്ടായിരുന്നു യൂണിവേഴ്സിറ്റിയുടെ ആതിഥേയത്വം.

അർജന്റീനയുടെ നീലയും വെള്ളയും കൊണ്ട് ക്യാമ്പസ്‌ അലങ്കരിക്കുകയും ഹാളുകൾ ലോകകപ്പ് ചാമ്പ്യന്മാരുടെ പോസ്റ്ററുകളും അവരുടെ ഓട്ടോഗ്രാഫുകളും ജേഴ്‌സികളും കൊണ്ട് നിറഞ്ഞിരിക്കുന്നതുമായ ദൃശ്യങ്ങളടങ്ങിയ വീഡിയോ ഖത്തർ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയിരുന്നു.

ഔട്ട്‌ഡോർ സ്‌പോർട്‌സ് പരിശീലിക്കാൻ അവസരമൊരുക്കുന്ന മൂന്ന് സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, വനിതകൾക്കുള്ള ഇൻഡോർ ജിം എന്നിവ ഖത്തർ യൂണിവേഴ്‌സിറ്റി തുറന്നിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News