Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
കരയിലും കടലിലും 13 രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങൾ,ഖത്തർ ലോകകപ്പിനായുള്ള 'വത്തൻ' അഭ്യാസപ്രകടനങ്ങൾക്ക് ഇന്ന് തുടക്കം

October 23, 2022

October 23, 2022

ന്യൂസ്‌റൂം ബ്യുറോ  

ദോഹ : ഖത്തർ ലോകകപ്പിന് 28 ദിവസം മാത്രം ശേഷിക്കെ,.ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള  അവസാനവട്ട വത്തൻ അഭ്യാസങ്ങൾക്ക് ഇന്ന് തുടക്കമാവും.അഞ്ച് ദിവസം നീളുന്ന അഭ്യാസ പ്രകടനങ്ങളിൽ 13 രാജ്യങ്ങളിൽ നിന്നുള്ള സേനാ വിഭാഗങ്ങൾ പങ്കെടുക്കും.ഖത്തറിലെത്തുന്ന ടീമുകൾക്കും ഔദ്യോഗിക പ്രതിനിധികൾക്കും ആരാധകർക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ ലക്ഷ്യമാക്കിയാണ് അവസാനവട്ട വത്തൻ അഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്.

ആഭ്യന്തര സുരക്ഷാ സേനയായ ലഖ് വിയയുടെ പുതിയ ക്യാംപ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് കഴിഞ്ഞ ദിവസം പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.ഖത്തറിലെ 11 മന്ത്രാലയങ്ങൾക്ക് പുറമെ,സൗദി അറേബ്യ,പാക്കിസ്ഥാൻ,ഫ്രാൻസ്,ജർമനി,പോളണ്ട്,ഇറ്റലി,ജോർദാൻ,കുവൈത്ത്,സ്‌പെയിൻ,ഫലസ്തീൻ,യു,എസ്.എ,തുർക്കി,ബ്രിട്ടൻ എന്നീ 13 രാജ്യങ്ങളിലെ സുരക്ഷാ സൈനിക വിഭാഗങ്ങൾ വത്തൻ അഭ്യാസ പ്രകടനങ്ങളുടെ ഭാഗമാകും.കരയിലും കടലിലുമായുള്ള അഭ്യാസപ്രകടനങ്ങളാണ് നടക്കുക.ടൂർണമെന്റ് വേദികൾ,വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി ടൂര്ണമെന്റുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം പ്രകടനമുണ്ടാവും.

2021 നവംബറിലാണ് ലോകകപ്പ് സുരക്ഷാ  ക്രമീകരണത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള ആദ്യവട്ട  അഭ്യാസപ്രകടനങ്ങൾ നടന്നത്.   13 രാജ്യങ്ങളും അന്ന് പരിപാടിയിൽ പങ്കെടുത്തിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News