Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ വ്യവസായിയായ കോഴിക്കോട് വില്ല്യാപ്പള്ളി സ്വദേശി നാട്ടിൽ നിര്യാതനായി

July 25, 2023

July 25, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: നാല് പതിറ്റാണ്ടിലേറെ ഖത്തറില്‍ പ്രവാസിയും വ്യവസായിയുമായിരുന്ന നടുക്കണ്ടിയില്‍ എന്‍ കെ സി കുഞ്ഞമ്മദ് (61) നിര്യാതനായി.ആറ് മാസം മുമ്പാണ് ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം നാട്ടിലേക്ക് പോയത്.
ആദ്യകാലത്ത് ഖത്തറിലെ അല്‍ മീറയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം പിന്നീട് സ്വന്തമായി അല്‍ മുജിതബ എന്ന കമ്പനി ആരംഭിക്കുകയായിരുന്നു.

ഭാര്യ: ഷാഹിദ. മക്കള്‍: ഷമീം മുന്‍തസ (അല്‍മാന), ഷാനി (അല്‍ മുജിതബ), ഷാമിര്‍ (ഇഖ്‌റഅ് ഹോസ്പിറ്റല്‍), ഷിഫാന. മരുമകന്‍: മുഹമ്മദ് ഫാജിസ് (കരിയാട്).

എന്‍ കെ സി ഇബ്രാഹിം ഹാജി സഹോദരനും ഫൈസല്‍ അരോമ, ഫിറോസ്, ഫായിസ് എന്നിവര്‍ മാതൃസഹോദരി പുത്രന്മാരുമാണ്. സാദത്ത്, മജീദ് (ഖത്തര്‍) എന്നിവര്‍ ഭാര്യാ സഹോദരന്മാരാണ്. ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേര്‍ ഖത്തറിലുണ്ട്.

എന്‍ കെ സി കുഞ്ഞമ്മദിന്റെ നിര്യാണത്തിൽ  വില്ല്യാപ്പള്ളി നാസിറുല്‍ ഇസ്‌ലാം ജമാഅത്ത് മലാറക്കല്‍ ഖത്തർ  കമ്മിറ്റി അനുശോചിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News