Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിൽ അന്തരിച്ച കോഴിക്കോട് പൂനൂർ സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും,മയ്യിത്ത് നമസ്‍കാരം ഉച്ചക്ക് 2 മണിക്ക്

February 02, 2023

February 02, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ചൊവ്വാഴ്ച ദോഹയിൽ മരിച്ച കോഴിക്കോട് പൂനൂർ വട്ടക്കണ്ടി മഠത്തുംപൊയിൽ കോയിക്കൽ താഹിറ(50)യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.ഹമദ് ആശുപത്രി മോർച്ചറി പരിസരത്ത് ഉച്ചക്ക് ഖത്തർ സമയം രണ്ടു മണിക്ക് മയ്യിത്ത് നമസ്കാരം നടക്കും.ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഖത്തറിൽ ഫാമിലി വിസയിലായിരുന്ന ഇവരുടെ ഭർത്താവ് ഇപ്പോൾ നാട്ടിലാണ്.മക്കൾ സജ്ജാദ് അലി,സജ്ഫൽ സഞ്ജു.

രാത്രി 7 മണിക്കുള്ള ഖത്തർ എയർവെയ്‌സ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ച ശേഷം വെള്ളിയാഴ്ച ഞേറപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News