Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ കൊറന്റൈനിലായിരുന്ന പ്രമുഖ വ്യവസായി നിര്യാതനായി

April 30, 2021

April 30, 2021

ദോഹ : കോഴിക്കോട് പയ്യോളി അങ്ങാടി സ്വദേശിയും ഖത്തറിലെ പ്രമുഖ വ്യവസായിയുമായ ആയാണി മെഹബൂബ്(56) ദോഹയിൽ നിര്യാതനായി.കോവിഡ് ബാധിച്ചു കൊറന്റൈനിൽ കഴിയുന്നതിനിടെ ഹമദ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

കഴിഞ്ഞ രണ്ട് ആഴ്ചയോളമായി കോവിഡ് ബാധിച്ച് ക്വാറന്റീനില്‍ കഴിയുകയായിരുന്നു. കോവിഡിന്റെ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നലെ  രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു,

ദില്‍കുഷ് ആണ് ഭാര്യ. സൊഹേബ്, മെഹ്സിന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഖത്തറിലെ ടെക്സ്റ്റാര്‍ സ്റ്റീല്‍ ആന്റ് അലൂമിനിയം, അമാന ഇന്‍ഷൂറന്‍സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. ഖത്തറില്‍ ഇന്‍ഷൂറന്‍സ് ബോക്കറേജില്‍ ലൈസന്‍സ് ലഭിച്ച ആദ്യ മലയാളിയാണ്. സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News