Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കൊച്ചിയിലെ ഖത്തർ വിസാ സെന്ററിൽ ചൂഷണത്തിന് അറുതിയില്ല,വിഹിതം പറ്റാൻ കൂടുതൽ വൻകിട ആശുപത്രികൾ

September 28, 2022

September 28, 2022

അൻവർ പാലേരി 

ദോഹ : പുതിയ വിസയിൽ ഖത്തറിലേക്ക് വരുന്നവർക്കുള്ള ആരോഗ്യപരിശോധനകളുടെ പേരിൽ കൊച്ചിയിലെയും ചെന്നൈയിലെയും ഖത്തർ വിസാ സെന്ററുകളിൽ മലയാളികളോടുള്ള ചൂഷണത്തിന് ഇനിയും അറുതിയായില്ല.നിശ്ചിത തുക മുൻകൂറായി അടച്ചു കൊച്ചിയിലെ വിസാ സെന്ററിൽ പരിശോധനക്കായി എത്തുന്ന പലരെയും തുടർപരിശോധനക്കെന്ന പേരിൽ വൻകിട ആശുപത്രികളിലേക്കയച്ചാണ് വൻതുക അധികമായി ഈടാക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി ആരോപണങ്ങളും വാർത്തകളും ഉയർന്നുവന്നിരുന്നെങ്കിലും  ചൂഷണത്തിലൂടെയുള്ള ലാഭവിഹിതം പങ്കുവെക്കാൻ കേരളത്തിലെ കൂടുതൽ സ്വകാര്യ ആശുപത്രികൾ രംഗത്തെത്തിയതായാണ് പുറത്തുവരുന്ന വിവരം.

'ഞങ്ങളുടെ സ്ഥാപനത്തിലേക്ക് പുതിയ വിസയിൽ വരുന്നവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നും ഉള്ളവരാണ്.കൊച്ചിയിലെ വിസാ സെന്ററിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രയാസങ്ങൾ നേരിടേണ്ടി വരുന്നത്.നേരത്തെയുണ്ടായിരുന്ന രീതികളിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്.എല്ലാ പരിശോധനകളും പൂർത്തിയാക്കി മടങ്ങിയവരോട് അതാത് ജില്ലകളിലെ വൻകിട ആശുപത്രികളിൽ പോയി തുടര്പരിശോധന നടത്താനാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്.രക്തസമ്മർദം,പ്രമേഹം തുടങ്ങിയ നിസ്സാരമായ പരിശോധനകൾക്ക് 15,000 രൂപ വരെയാണ് ഈ ആശുപത്രികൾ ഈടാക്കുന്നത്.'-ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിലെ റിക്രൂട്മെന്റ് ചുമതലയുള്ള ജീവനക്കാരൻ 'ന്യൂസ്‌റൂമി'നോട് പറഞ്ഞു.കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരെ നഗരത്തിലെ വൻകിട ആശുപത്രികളായ മിംസിലേക്കും ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് റഫർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചിയിലെ വിസാസെന്ററിലെത്തി ആദ്യഘട്ടത്തിൽ മെഡിക്കൽ പരിശോധനയിൽ പരാജയപ്പെടുന്നവരെ കൊച്ചിയിലെ തന്നെ ഒരു പ്രമുഖ ആശുപത്രിയിലേക്കാണ് നേരത്തെ റഫർ ചെയ്തിരുന്നത്.അതാത് ജില്ലകളിൽ തന്നെ അതിനുള്ള സൗകര്യം ഒരുക്കിയതോടെ കാസർകോട്ട് നിന്നോ കണ്ണൂരിൽ നിന്നോ ഉള്ള അപേക്ഷകർക്ക് വീണ്ടും കൊച്ചിയിലേക്ക് പോകേണ്ടിവരുന്ന സാഹചര്യം ഇതോടെ ഒഴിവായിക്കിട്ടും എന്ന സൗകര്യമുണ്ട്.അതേസമയം,ആയിരം രൂപയിൽ താഴെ മാത്രം ചെലവ്‌ വരുന്ന നിസ്സാര പരിശോധനകൾക്ക് അതിനായിരത്തിനു മുകളിൽ തുക ഈടാക്കുന്നത് കടുത്ത ചൂഷണമാണെന്ന് പരിശോധനക്കെത്തുന്നവർ പറയുന്നു.

കോവിഡ് ഉണ്ടാക്കിയ വ്യാപകമായ തൊഴിൽ നഷ്ടത്തെ തുടർന്ന് ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് പലരും പുതിയ വിസയിൽ ഖത്തറിലേക്ക് വരാൻ ശ്രമിക്കുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ പൊറുതിമുട്ടുന്ന ഇവർക്കുമേൽ ഇരട്ടിബാധ്യതയുണ്ടാക്കുന്നതാണ് ഇത്തരം നടപടികൾ.കൊച്ചിയിലെയും ചെന്നൈയിലെയും വിസാ സെന്ററുകളിൽ നടക്കുന്ന ഇത്തരം ചൂഷണങ്ങളെ കുറിച്ച് ഖത്തറിലെ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നല്കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News